Skip to main content

ലെനിന്റെ സ്‌മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ

മാർക്സിസത്തെ വിപ്ലവസിദ്ധാന്തമായി വളർത്തിയ ലെനിന്റെ അസാമാന്യമായ ധൈഷണികതയും നിർഭയത്വം നിറഞ്ഞ വിപ്ലവവീര്യവും അസാധാരണമായ നേതൃപാടവവുമാണ് ലോകത്തെ കീഴ്മേൽ മറിച്ച മഹത്തായ റഷ്യൻ വിപ്ലവത്തിനു ഊർജ്ജവും ദിശാബോധവും പകർന്നത്. ചൂഷണങ്ങൾക്കറുതി വരുത്താനുള്ള മനുഷ്യന്റെ അദമ്യമായ ആഗ്രഹത്തിന് സാക്ഷാൽക്കാരം നൽകിയ ലെനിൻ സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും എതിരെ സ്വീകരിച്ച നിലപാടുകൾ ഇന്നും പ്രസക്തമാണ്. ലെനിന്റെ രാഷ്ട്രീയ ജീവിതവും ബൗദ്ധിക സംഭാവനകളും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും അതുവഴി അടിസ്ഥാനവർഗ പോരാട്ടങ്ങൾക്ക് കൂടുതൽ മൂർച്ച നൽകാനും നമുക്ക് സാധിക്കണം. ലെനിന്റെ സ്‌മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.