Skip to main content

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ലക്ഷ്യം ചിലരെ രാഷ്ട്രീയമായി തേജോവധം ചെയ്യൽ

സഹകരണമേഖലയുടെ വളർച്ചയിൽ അസൂയയുള്ള ചിലരുണ്ട്. പല തരത്തിലുള്ള തെറ്റിദ്ധാരണകളാണ്‌ അവരെ നയിക്കുന്നത്. ഒരു സ്ഥാപനത്തിലെ ചിലർ തെറ്റ്‌ ചെയ്‌താൽ അത്‌ നശിച്ചുപോകട്ടെയെന്ന നിലപാട്‌ സർക്കാരിനില്ല. തെറ്റ്‌ ചെയ്‌തവർക്കെതിരായ കർശന നടപടി സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കും. ആരുടെ ഭാഗത്തുനിന്ന്‌ അഴിമതിയുണ്ടായാലും സർക്കാർ പരിരക്ഷയുണ്ടാകില്ല. ഒരു സ്ഥാപനത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നപ്പോൾ സർക്കാർ കർശന നടപടിയെടുത്തു. തെറ്റുകാരനെ മാപ്പുസാക്ഷിയാക്കിയ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ലക്ഷ്യം ചിലരെ രാഷ്ട്രീയമായി തേജോവധം ചെയ്യലാണ്‌.

ചില ദുഷിച്ച പ്രവണതകളുണ്ടാകുന്നത്‌ സഹകരണമേഖലയുടെ വിശ്വാസ്യതയെ ബാധിക്കും. വിശ്വാസ്യതയ്‌ക്ക്‌ കോട്ടംതട്ടാതെ സംരക്ഷിക്കണം. സഹകരണ സ്ഥാപനങ്ങളിൽ അഴിമതിയില്ലാതിരിക്കാൻ സർക്കാരും സഹകരണവകുപ്പും നല്ല രീതിയിൽ ഇടപെടുന്നുണ്ട്‌. നിയമപരമായ രീതിയിലും ചിലർ അഴിമതിക്ക്‌ ശ്രമിക്കും. ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും തെറ്റായ രീതിയിൽ വായ്‌പ കൊടുക്കുന്നത്‌ ഈ ഗണത്തിൽപ്പെടും. ഒറ്റപ്പെട്ടതെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുന്നുണ്ട്‌. ഭരണസമിതി അംഗങ്ങളോ ജീവനക്കാരോ ബന്ധുക്കളോ വായ്‌പ എടുത്തിട്ടുണ്ടോ എന്നത്‌ പൊതുയോഗത്തിൽ അവതരിപ്പിക്കണം. ഓഡിറ്റിൽ കുറ്റകരമായ കാര്യങ്ങളുണ്ടെങ്കിൽ പൊലീസിന്‌ കൈമാറുന്നത്‌ കൂടുതൽ കാര്യക്ഷമമാക്കും.

സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കും തമ്മിലുള്ള അനുനിമിഷം ബന്ധപ്പെടാനാകുന്ന സോഫ്‌റ്റ്‌വെയർ പ്രാഥമിക സംഘങ്ങൾക്കാകെ ഉണ്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. കേരളത്തിലെ സഹകരണമേഖലയുടെ വളർച്ച രാജ്യം അത്ഭുതത്തോടെയാണ്‌ നോക്കിക്കണ്ടത്‌. കേരള ബാങ്ക് രൂപീകൃതമായതോടെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായി മാറി. മാതൃക മറ്റു സംസ്ഥാനങ്ങളും പഠിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.