Skip to main content

നിയമത്തിന്‌ മുകളിലല്ല ഗവർണർ

ഏത്‌ അധികാരസ്ഥാനത്തിനും മേലെയാണ്‌ നിയമമെന്ന്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മനസ്സിലാക്കണം. നിയമമാണ്‌ സുപ്രീം. അത്‌ കാണാനാകാത്ത നിർഭാഗ്യകരമായ നിലപാടാണ്‌ ഗവർണറിൽ നിന്നുണ്ടായത്‌. ഗവർണറുടെ സുരക്ഷ സിആർപിഎഫിന്‌ കൈമാറിയെന്നത്‌ വിചിത്രമാണ്‌. ഗവർണർ ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന്‌ ഇവിടെയിറങ്ങി പ്രവർത്തിക്കാനാകുമോ. സിആർപിഎഫിനെ കേരളം കാണാത്തതല്ല. അവർക്ക്‌ കേസെടുക്കാനോ നേരിട്ടിറങ്ങി കാര്യങ്ങൾ നിർവഹിക്കാനോ കഴിയുമോ. നമ്മുടെ നാട്ടിൽ എഴുതപ്പെട്ട നിയമവ്യവസ്ഥയുണ്ട്‌, ജനാധിപത്യ വഴക്കങ്ങളുണ്ട്‌. അതിൽനിന്ന്‌ വ്യത്യസ്‌തമായി കേരളത്തിനുമാത്രം പോകാൻ കഴിയുമോ? ആരിഫ്‌ മുഹമ്മദ്‌ ഖാൻ എന്ന ഗവർണറുടെ നിലപാട്‌ എടുത്ത്‌ അവർക്ക്‌ നടപ്പാക്കാനാകുമോ ?
 

കൂടുതൽ ലേഖനങ്ങൾ

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഭവിച്ചിരിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ്‌ ര‍ൂപംകൊണ്ടതിന്‌ ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്‌.

അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട

സ. ടി എം തോമസ് ഐസക്

പുതിയ വിവാദങ്ങൾ വന്നപ്പോൾ മുഹമ്മദ് ഷർഷാദിന്റെ ആരോപണങ്ങളും വിവാദവും മുങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ, അത് അങ്ങനെ വിടാൻ തീരുമാനിച്ചിട്ടില്ല. അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട.

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.