Skip to main content

താമരയും കൈപ്പത്തിയും കൈകോർത്ത് തന്നെ, തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ധാരണകൾ മറനീക്കി പുറത്ത് വന്നു

തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ധാരണകൾ മറനീക്കി പുറത്ത് വന്നു; താമരയും കൈപ്പത്തിയും കൈകോർത്ത് തന്നെ
തിരുവനന്തപുരത്ത് നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് - ബിജെപി കൂട്ടുകെട്ടിൽ കോൺഗ്രസ് അംഗം പ്രസിഡന്റായി. കോൺഗ്രസിലെ എ - ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പദവി വീതം വയ്പ്പ് കരാർ അനുസരിച്ചാണ് നിലവിലെ പ്രസിഡന്റ് രാജിവച്ചത്. എന്നാൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് രണ്ട് കോൺഗ്രസ്സ് അംഗങ്ങൾ വിട്ട് നിൽക്കുമെന്നായപ്പോൾ ബിജെപിയുമായി കൈകോർക്കാൻ കോൺഗ്രസിന് ഒരു മടിയും ഉണ്ടായില്ല. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി ആരുമായും കൂട്ടുകൂടുന്ന നെറികെട്ട രാഷ്ട്രീയമാണ് കോൺഗ്രസ്സ് വളരെ കാലമായി പയറ്റുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് ബീഹാറിൽ കോൺഗ്രസ്സിലെ പത്തോളം എംഎൽഎമാർ ബിജെപിയ്‌ക്കൊപ്പം പോകുമെന്ന പ്രചാരണം ശക്തമായത്. അധികാരം നിലനിർത്താനും നേടിയെടുക്കാനും ഏത് വർഗീയ പാർടികളുമായും കൂട്ടുകൂടുന്നവരാണ് കോൺഗ്രസുകാർ. അക്കാര്യത്തിൽ ബീഹാറിലായാലും കുളത്തൂരിലായാലും കോൺഗ്രസ്സിന് ഒരൊറ്റ നിലപാടാണ്. അതുകൊണ്ട് കോൺഗ്രസ്സിന് നിലപാടില്ല എന്ന് പറയുന്നത് ശരിയല്ല. ഒളിഞ്ഞും തെളിഞ്ഞും ബിജെപിയുടെ തോളിൽ കയ്യിടുന്ന അവരുടെ ഒക്കചങ്ങാതിയായ ശ്രീമാൻ ശശിതരൂരിനെ പോലെയുള്ളവരുടെ അരുമ ശിഷ്യന്മാരിൽ നിന്ന് ജനാധിപത്യ വിശ്വാസികൾ ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്. നാടിനെയും ജനങ്ങളെയും സ്വന്തം പാർട്ടിയെപോലും ഒറ്റുകൊടുക്കാൻ ഒരുമടിയുമില്ലാത്ത കൂട്ടരാണ് ഇവർ.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.