Skip to main content

രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരായി കേരളത്തിന്റെ മൂന്നരക്കോടി ജനതയുടെ രോഷമാണ്‌ ഡൽഹിയിൽ ഉയർന്നത്

ഇന്ത്യൻ ജനാധിപത്യത്തിൽ ഈ ദിനം കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ഉജ്വലമായ ഏട് എഴുതിച്ചേർത്താണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരായി കേരളത്തിന്റെ മൂന്നരക്കോടി ജനതയുടെ രോഷമാണ്‌ ഡൽഹിയിൽ ഉയർന്നത്. നാടിന്റെ മുന്നേറ്റത്തിനായുള്ള ഈ പോരാട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞവരെല്ലാം സമരത്തോട് ഐക്യപ്പെട്ട അനുഭവം ആവേശകരവും പ്രതീക്ഷാനിർഭരവുമാണ്. ജനാധിപത്യ ഇന്ത്യയിൽ കേരളത്തിന്റെ മുന്നോട്ടുപോക്കിനും അതിജീവനത്തിനും അനിവാര്യമായതോടെയാണ്‌ സംസ്ഥാനം പ്രക്ഷോഭത്തിനൊരുങ്ങിയത്‌. രാജ്യം ഭരിക്കുന്ന പാർടിക്ക് ഭരണമില്ലെങ്കിൽ ആ സംസ്ഥാനങ്ങൾക്ക്‌ അർഹമായ പണം നൽകാൻ തയ്യാറാവാത്ത കേന്ദ്ര സർക്കാർ നിലപാട് തിരുത്തിയേ തീരു. ജനാധിപത്യവും ഫെഡറലിസവും ഭീഷണി നേരിടുമ്പോൾ പൊരുതാനുറച്ച കേരള ജനതയുടെ ശബ്ദമാണ് ഇന്ന് ഡൽഹിയിൽ മുഴങ്ങിക്കേട്ടത്.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.