Skip to main content

ഡൽഹി കണ്ടത്‌ കേരളത്തിന്റെ പോരാട്ടവീര്യം

ഇരുട്ടുനിറഞ്ഞ കാലഘട്ടത്തിലെ ഭരണാധികാരികളോട്‌ പോരാടാനുള്ള കരുത്താണ്‌ കേരളത്തെ വേറിട്ടുനിർത്തുന്നത്. ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ സമരം രാജ്യം ഏറ്റെടുക്കുകയായിരുന്നു. കേരളത്തിൽ ഇടതുപക്ഷമുണ്ടെന്നതാണ്‌ ജനങ്ങളുടെ ആശ്വാസം. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയെന്ന്‌ അവകാശപ്പെടുന്ന ഇന്ത്യയിലാണ്‌ കൂടുതൽ പട്ടിണിക്കാരും ദരിദ്രരുമുള്ളത്‌. ഇന്ത്യയിൽ ഭരണഘടനയും ജനാധിപത്യവും പൗരാവകാശവും ഹനിക്കപ്പെടുകയാണ്‌.

യഥാർഥ പ്രശ്‌നങ്ങളിൽനിന്ന്‌ ജനങ്ങളെ വഴിതിരിച്ചുവിടാനാണ്‌ മാധ്യമങ്ങൾ ശ്രമിക്കുന്നത്‌. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ മാറ്റംവരുത്താൻ സംസ്ഥാന സർക്കാർ ശ്രമക്കുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്‌. ഇവിടെയുള്ള ഒട്ടേറെ വിദ്യാർഥികൾ വിദേശ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്‌. ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും താൽപര്യം സംരക്ഷിച്ചായിരിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക. പ്രധാനമന്ത്രിയാകുമെന്ന്‌ കേരളത്തിലെ മാധ്യമങ്ങൾ പ്രവചിച്ചയാളുടെ പാർടിക്ക്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ ലഭിച്ചത്‌ 12 സീറ്റാണ്‌. കോൺഗ്രസിന്റെ സമരാഗ്നിയിൽ നിന്ന്‌ മെഴുകുതിരിപോലും കത്തിക്കാനാവില്ല.
 

കൂടുതൽ ലേഖനങ്ങൾ

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജനതയുടെ പൊതുവായ ഉത്സവമായ കൽപ്പാത്തി രഥോത്സവ ദിനത്തിൽ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം

സ. ടി പി രാമകൃഷ്‌ണന്‍

പാലക്കാട്‌ ജനതയുടെ പൊതുവായ ഉത്സവമായി മാറിയിട്ടുള്ളതാണ്‌ കല്‍പ്പാത്തി രഥോത്സവം. അതിന്റെ ആദ്യ ദിവസമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. അത്‌ ജനങ്ങളുടെ സുഗമമായ സമ്മതിദാന അവകാശത്തിന്‌ പ്രയാസം സൃഷ്ടിക്കും. അതിനാല്‍ ഉപതെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാകണം.

സഖാവ് ഷിബിന്റെ കൊലപാതകം; മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കോഴിക്കോട്‌ തൂണേരിയിലെ ഡിവൈഫ്‌ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം. മുസ്‌ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികൾക്കുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചത്. വിചാരണകോടതി വെറുതെവിട്ടവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.

വിശന്നുവലയുന്ന ഇന്ത്യ: ആഗോള വിശപ്പ് സൂചികയിൽ 105-ാം സ്ഥാനം

ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ വീണ്ടും പിറകിൽ. 127 രാജ്യങ്ങളുടെ പട്ടികയിൽ 105-ാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. സൂചികയിൽ ഇന്ത്യയുടെ സ്‌കോർ 27.3 ആണ്‌. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111–ാം സ്ഥാനമായിരുന്നു.