Skip to main content

പ്രധാനമന്ത്രിയുടെ വിരുന്നിൽ എൻ കെ പ്രേമചന്ദ്രൻ യുഡിഎഫ്‌ ബിജെപി അന്തർധാരയുടെ തെളിവ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിലേക്ക്‌ ക്ഷണിക്കപ്പെട്ട എട്ടിൽ ഒരാളായി ആർഎസ്‌പി നേതാവ്‌ എൻ കെ പ്രേമചന്ദ്രൻ എംപി പങ്കെടുത്തത്‌ യുഡിഎഫ്‌–ബിജെപി അന്തർധാരയ്ക്ക്‌ തെളിവാണ്. ഇരുകൂട്ടരും തമ്മിലുള്ള അന്തർധാര എന്താണെന്ന്‌ വ്യക്തമാക്കണം. മതനിരപേക്ഷത തകർക്കുന്നവർക്ക്‌ കരുത്ത്‌ പകരുന്ന നിലപാടാണ്‌ കൊല്ലം എംപി സ്വീകരിച്ചത്‌. ഇത്‌ ജനം തിരിച്ചറിയണം. ഗുജറാത്തിലെ നർമദാ ജില്ലയിൽ ഞായറാഴ്‌ച ക്രൈസ്‌തവ പ്രാർഥനാ സമ്മേളനം വിലക്കുകയും ഉത്തരാഖണ്ഡിൽ മദ്രസയും നമസ്‌കാര സ്ഥലവും പൊളിച്ചുമാറ്റി അടിച്ചോടിക്കുകയും ചെയ്‌തവരുമായിട്ടാണ്‌ യുഡിഎഫ്‌ എംപിക്ക്‌ ഐക്യവും സാഹോദര്യം.

ബിജെപിക്കുവേണ്ടി കോൺഗ്രസ്‌ ലീഗിനെ പുറത്താക്കി ലോക്‌സഭ തെരഞ്ഞെടുപ്പ്‌ മുന്നിൽ നിൽക്കുമ്പോൾ നടത്തുന്ന ജാഥയിൽനിന്ന്‌ കോൺഗ്രസ്‌ മുസ്ലിംലീഗിനെ മാറ്റി നിർത്തിയത്‌ ബിജെപിക്ക്‌ അതൃപ്‌തിയുണ്ടാകും എന്നതിനാലാണ്‌. കോൺഗ്രസിന്‌ ദോഷം ചെയ്യുമെന്ന രാഷ്ട്രീയ നിഗമനത്തിന്റെ ഭാഗമായാണ്‌ എത്രയോ കാലമായി ഒപ്പം നിൽക്കുന്ന ലീഗിനെ അപമാനിച്ചുവിട്ടത്‌. ഇത്‌ തെറ്റാണ്‌. ചെത്തുകാരന്റെ മക്കൾ ഡോക്ടറും ബിസിനസുകാരും എൻജിനീയറുമായിക്കൂടാ എന്ന മനോഭാവമാണ്‌ കോൺഗ്രസിനെ നയിക്കുന്നത്‌. ചെത്തുതൊഴിലാളികളായ ഈഴവ വിഭാഗത്തെ പരസ്യമായി അപമാനിക്കുകയാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ചെയ്യുന്നത്‌. കോൺഗ്രസ്‌ എത്രത്തോളം അധഃപതിച്ചുവെന്നതിന്‌ തെളിവാണിത്‌.റബർ കർഷകർക്കാവശ്യമായ എന്ത്‌ സഹായവും സർക്കാർ നൽകും.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.