Skip to main content

കൂടുതല്‍ മികവിലേക്ക് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ ഉയര്‍ത്തും

വിദ്യാർഥികളുടെ അഭിപ്രായങ്ങൾ മടി കൂടാതെ പറയാനുള്ള വേദിയാണ് മുഖാമുഖം. വിദ്യാർഥികളുടെ അഭിപ്രായങ്ങൾ ​ഗൗരവതരമായി തന്നെ പരിഗണിക്കും. വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള വേദിയാണ് മുഖാമുഖം. സംസ്ഥാനത്ത് മുമ്പ് വിജയകരമായ രീതിയില്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സംഗമം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ പ്രകടമാക്കാനുള്ള അവസരം കൊടുക്കുക എന്നതാണ് ഇത്തരം സംവാദം കൊണ്ട് ഉദ്ദേശിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ ഒരു മറച്ചുവെക്കലും ഇല്ലാതെ അവതരിപ്പിക്കാം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് മനസ്സില്‍ കരുതിയ ആശയങ്ങള്‍ ‘മുഖാമുഖം’ പരിപാടിയില്‍ പങ്കുവെക്കാം. ഭാവിയില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ എന്തും പറയാം. അത് ഉന്നത വിദ്യാഭ്യാസമേഖലയുടെ ശാക്തീകരണത്തിന് വഴിവെക്കും. സംസ്ഥാനത്തിന്റെ വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുമിച്ചുചേര്‍ത്ത് നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നവകേരള സദസ്സിന്റെ തുടര്‍ച്ചയാണിത്. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിന്റെ തുടര്‍ച്ച ഉന്നത വിദ്യാഭ്യാസമേഖലയിലും കൊണ്ടുവരണം. ഫലപ്രദമായ ഒട്ടേറെ അഭിപ്രായം നേരത്തെ ഉയര്‍ന്നിരുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോവേണ്ടതുണ്ട്. കൂടുതല്‍ മികവിലേക്ക് നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖലയെ ഉയര്‍ത്തണം.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.