അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതികൂല ശബ്ദങ്ങളെ ഞെരുക്കുകയാണ് കേന്ദ്രസർക്കാർ. എതിർക്കുന്ന മാധ്യമങ്ങളെ വഴിവിട്ട നിയമ നടപടികളിലൂടെ വരുതിക്ക് നിര്‍ത്താനും അല്ലാത്തപക്ഷം ഇല്ലായ്മ ചെയ്യാനുമാണ് കേന്ദ്രസർക്കാർ ശ്രമം. ഈ ജനാധിപത്യവിരുദ്ധ നടപടി അംഗീകരിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം ഇല്ലാതാകുന്ന ഇന്ത്യയില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം കൂടുതല്‍ ലഭിക്കുന്ന സംസ്ഥാനം കേരളമാണ്.
വിലക്കയറ്റം, പട്ടിണി, ഭാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവക്കെതിരെ നടപടിയെടുക്കാതെ കേന്ദ്രസർക്കാർ പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്തുന്നു. ലോക്ഡൗണ്‍ കാലത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ കൂട്ടപലായനവും കര്‍ഷകരുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ ധൈര്യപ്പെടുന്നില്ല.