കേന്ദ്രസർക്കാർ പിന്തുടരുന്ന നയവെകല്യങ്ങൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ തിരുത്തൽ ശക്തിയാകാൻ കർഷകർക്കും തൊഴിലാളികൾക്കും കഴിയണം. കോർപ്പറേറ്റുകൾക്കായി കർഷകരെയും തൊഴിലാളികളെയും അങ്ങേയറ്റം ദ്രോഹിക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നത്. നിരവധി പ്രതിഷേധങ്ങൾ ഉയർന്നിട്ടും പാവപ്പെട്ടവന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ ഒരുകൂടിയാലോചനയും നടത്തുന്നില്ല. കർഷകരെ അന്നദാതാക്കൾ എന്ന് കേന്ദ്രബജറ്റിൽ പരാമർശിക്കുന്നവർ അവരുടെ ജീവൽ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. കാർഷിക മേഖലയിൽ വിവിധ സബ്‌സിഡികൾ വെട്ടിക്കുറിച്ചതിലൂടെ 1.50 ലക്ഷംകോടിയോളം രൂപയുടെ കുറവുണ്ടായി. വർഗീയത ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന വ്യാമോഹമാണ് ബിജെപിയെ നയിക്കുന്നത്.