Skip to main content

ഗവേഷണ പഠനപ്രോത്സാഹനത്തിന്‌ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ്

സ്വതന്ത്രവും ക്രിയാത്മകവുമായ ഗവേഷണ പഠനപ്രോത്സാഹനത്തിനായി സംസ്ഥാനത്ത്‌ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് സ്ഥാപിക്കും. ഏത് വിഷയത്തെക്കുറിച്ചും അന്വേഷണത്തെ പിന്തുണയ്ക്കുന്ന കേന്ദ്രമായിരിക്കുമിത്. ശാസ്ത്ര സാങ്കേതിക പഠനത്തിലെന്ന പോലെ സാമൂഹ്യശാസ്ത്ര- മാനവിക വിഷയങ്ങൾക്കും ഭാഷാപഠനത്തിലും എല്ലാം മാറ്റങ്ങൾ ഉണ്ടാവും. ഇന്റർ ഡിസിപ്ലിനറി, ട്രാൻസ് ഡിസിപ്ലിനറി തലത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും കൂടുതൽ പ്രോത്സാഹിപ്പിക്കും. താൽപര്യമുള്ള മുഴുവൻ വിദ്യാർഥികൾക്കും ഒരു സെമസ്റ്റർ പൂർണമായും ഇന്റേൺഷിപ് അല്ലെങ്കിൽ പ്രൊജക്റ്റ് ചെയ്യാൻ അവസരം ഉണ്ടാകും. മിടുക്കർക്ക് രണ്ടര വർഷം കൊണ്ട് ഡിഗ്രി നേടാനുള്ള എൻ വൺ സെമസ്റ്റർ സംവിധാനവും ഉറപ്പുവരുത്തും. പഠനത്തിനിടയ്ക്ക് ഇടവേളക്കും കോളേജോ സർവ്വകലാശാലയോ മാറാനും സ്വാതന്ത്ര്യം ഉണ്ടാവും.

ഇത്‌ സുഗമമായി നടപ്പാക്കാൻ കെ-റീപ് (കേരള റിസോഴ്‌സ് ഫോർ എജുക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിങ്) സംവിധാനം ഒരുക്കും. റിന്യൂവബിൾ എനർജി, നെറ്റ് സീറോ, നാനോ ടെക്‌നോളജി, ബയോ മെഡിക്കൽ എൻജിനീയറിങ്, ജിനോമിക് സ്റ്റഡീസ്, നിർമിതബുദ്ധി, മെഷീൻ ലേണിങ്, ബിഗ് ഡേറ്റാ സയൻസ്, ന്യൂട്രാസ്യൂട്ടിക്കത്സ്‌ തുടങ്ങിയ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ മികവിന്റെ കേന്ദ്രങ്ങളും ആരംഭിക്കും. എഡിൻബറ യൂണിവേഴ്‌സിറ്റി, ക്യൂ എൽ എസ് സ്‌പേസ് എന്നിവയുമായി ചേർന്ന് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി പ്രത്യേക പദ്ധതികൾ നടപ്പാക്കിവരികയാണ്.
 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.