പാവപ്പെട്ടവന്റെ സമ്പത്തെടുത്ത് പണക്കാരന് കൊടുക്കുന്നതാണ് മോദിയുടെ ഗ്യാരണ്ടി. ഏതു വിധത്തിലും കുത്തകകളെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ നയം. അതിനെതിരെ ഉയരുന്ന ബഹുജന സമരങ്ങളെ വര്‍ഗീയത ഉപയോഗിച്ച് പരാജയപ്പെടുത്താനും ജനങ്ങളില്‍ മതവികാരം വളര്‍ത്തി രാജ്യത്ത് സംഘര്‍ഷം സൃഷ്ടിച്ച് അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ശ്രമം. ജനദ്രോഹ നയങ്ങളുമായി മുന്നോട്ടുപോകുന്ന മോദി സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. മോദിക്ക് പൂമാലയും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ സമരാഗ്‌നിയും. ഇടതുപക്ഷ സര്‍ക്കാരിനെ ഏതു വിധത്തിലും തകര്‍ക്കുകയാണ് ലക്ഷ്യം. അത് കേരളത്തില്‍ നടക്കില്ല.
ഇന്നത്തെ കോണ്‍ഗ്രസ് നാളെ ബിജെപിയാണ്. രാജ്യത്തിന്റെ എല്ലാ മേഖലയിലും ദിവസവും നമ്മളിത് കാണുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ കൃത്യമായി ഉന്നയിക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ തികച്ചും പരാജയപ്പെട്ടു. മാധ്യമങ്ങളുടെ സഹായത്തോടെ കള്ളപ്രചാരണം നടത്തി ഒരു വിഭാഗം ജനങ്ങളെയെങ്കിലും സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ സാധിക്കുമോയെന്നാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്.