Skip to main content

കേരളത്തിനെതിരെ കേന്ദ്രത്തിന്റെ അപ്രഖ്യാപിത വിലക്ക്

സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടന്നപ്പോൾ 13,608 കോടിയുടെ വായ്പയ്ക്ക് കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാർ തന്നെ സമ്മതിച്ചതാണ്. കിഫ്ബി വായ്പയെ സംസ്ഥാന സർക്കാരിന്റെ കടമായാണ് കേന്ദ്രസർക്കാർ കണക്കാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ ഇങ്ങനെയായിരുന്നില്ല. സംസ്ഥാനത്തിന് ജിഡിപിയുടെ മൂന്ന് ശതമാനമാണ് വായ്പയെടുക്കാൻ കഴിയുക. ജിഡിപി കണക്കാക്കിയതും തെറ്റായിട്ടാണെന്ന് കേരളം ചൂണ്ടിക്കാണിച്ചപ്പോൾ കേന്ദ്രത്തിന് അതും അംഗീകരിക്കേണ്ടി വന്നു.

വായ്പ എടുക്കാനുള്ള വിലക്ക് അവസാനിപ്പിച്ചാൽ സാമ്പത്തിക പ്രതിസന്ധി അവസാനിക്കും. എന്നാൽ കേസ് പിൻവലിക്കാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന് അവകാശപ്പെട്ട കാര്യത്തിലാണ് കേന്ദ്ര സർക്കാർ ഈ നിലപാട് എടുത്തിരിക്കുന്നത്.

സംസ്ഥാനത്തിനെതിരെ കേന്ദ്ര സർക്കാർ അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ യുഡിഎഫ് നേതാക്കൾ പ്രതികരിക്കുന്നില്ല. എങ്ങനെ സംസ്ഥാനത്തെ വിഷയവൃത്തത്തിലാക്കാമെന്നാണ് കോൺഗ്രസ് നേതാക്കൾ ചിന്തിക്കുന്നത്. ഇതിനെതിരായിരിക്കണം ലോക്‌സഭ തെരഞ്ഞെടുപ്പിലെ ജനവിധി. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലം ജനങ്ങൾ മനസിലാക്കും.
 

കൂടുതൽ ലേഖനങ്ങൾ

മെയ് 13 സഖാവ് മൊയാരത്ത് ശങ്കരൻ രക്തസാക്ഷി ദിനത്തിൽ കണ്ണൂർ നിടമ്പ്രത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

മെയ് 13 സഖാവ് മൊയാരത്ത് ശങ്കരൻ രക്തസാക്ഷി ദിനത്തിൽ കണ്ണൂർ നിടമ്പ്രത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചതിന്റെ തെളിവാണ്‌ ആർഎംപി നേതാവിന്റെ പ്രസ്താവന

സ. ആർ ബിന്ദു

ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചതിന്റെ തെളിവാണ്‌ ആർഎംപി നേതാവിന്റെ പ്രസ്താവന. സ്ത്രീസമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജുവാര്യരെയും കെ കെ ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവന.

സഖാവ് കെ കെ ശൈലജ ടീച്ചർക്കുനേരെ തെരഞ്ഞെടുപ്പുകാലത്ത് അതിനിന്ദ്യമായ വ്യക്തിധിക്ഷേപമാണ് വടകരയിലുണ്ടായത്

സ. എം എ ബേബി

സഖാവ് കെ കെ ശൈലജ ടീച്ചർക്കുനേരെ തെരഞ്ഞെടുപ്പുകാലത്ത് അതിനിന്ദ്യമായ വ്യക്തിധിക്ഷേപമാണ് വടകരയിലുണ്ടായത്. ഒരു സ്ത്രീ എന്ന നിലയിൽ ടീച്ചർക്കുനേരെയുണ്ടായ ലൈംഗികച്ചുവയുള്ള അധിക്ഷേപവും ഓൺലൈൻ ആക്രമണവുമൊക്കെ കേരളത്തിന്റെ രാഷ്ട്രീയ പ്രവർത്തനരീതിയെ വലിച്ചു താഴ്ത്തുന്നതായി.

കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാനത്ത് നിർമ്മിക്കുന്ന 28 സ്നേഹ ഭവനങ്ങളിൽ നിർമ്മാണം പൂർത്തിയായ കൊല്ലം തേവള്ളിയിലെ സ്നേഹ ഭവനത്തിന്റെ താക്കോൽ സ. എ കെ ബാലൻ കൈമാറി

കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാനത്ത് നിർമ്മിക്കുന്ന 28 സ്നേഹ ഭവനങ്ങളിൽ നിർമ്മാണം പൂർത്തിയായ കൊല്ലം തേവള്ളിയിലെ സ്നേഹ ഭവനത്തിന്റെ താക്കോൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ കൈമാറി.