Skip to main content

സ്ത്രീകൾക്ക് അപ്രാപ്യമായതൊന്നുമില്ല

അഗ്നിശമന സേനയിലേക്ക് ചരിത്രത്തിലാദ്യമായി വനിതകള്‍ കടന്നുവരികയെന്ന സുവര്‍ണ്ണ നിമിഷത്തിനാണ് തലസ്ഥാന നഗരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. സാര്‍വദേശീയ വനിതാദിനാചരണത്തോടു ചേര്‍ന്നുതന്നെ ഫയര്‍ വുമണ്‍ പാസ്സിംഗ് ഔട്ട് പരേഡ് സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്.

വനിതാ ഓഫീസർമാർ കടന്നുവരുന്നത് അഗ്നിരക്ഷാസേനയിൽ ലിംഗസമത്വം ഉറപ്പാക്കും. അഗ്നിരക്ഷാസേനയിൽ വനിതാ ഓഫീസർമാരെനിയമിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നൂറ് തസ്തിക കളും സൃഷ്ടിച്ചു. സ്ത്രീശാക്തീകരിണത്തിന് വേണ്ടി സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിത്. സ്ത്രീകൾക്ക് അപ്രാപ്യമായ ഒരു മേഖലയുമില്ലെന്ന് കേരളം പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ്.

ദുരന്തമുഖങ്ങളിൽ പരിഭ്രാന്തരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ധൈര്യം പകരാനും അവരെ ചേർത്തുപിടിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും വനിതാ ഓഫീസർമാർക്ക് സാധിക്കും. സാമൂഹ്യ സുരക്ഷയും സ്ത്രീ സുരക്ഷയും ഉറപ്പാക്കാനും ഇവരുടെ സാന്നിധ്യം സഹായകരമാകും. ഏത് ദുരന്തഘട്ടത്തിലും സഹായമെത്തിക്കുന്ന സേനയെന്ന നിലയിലേക്ക് വളരാൻ അഗ്നിരക്ഷാ സേന വളർന്നു. പ്രളയം, കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനം മാതൃകാപരമായ പ്രവർത്തനമാണ്. 82 പേരാണ് ആദ്യ ബാച്ചിൽ സേനയുടെ ഭാഗമായത്.
 

കൂടുതൽ ലേഖനങ്ങൾ

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഭവിച്ചിരിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ്‌ ര‍ൂപംകൊണ്ടതിന്‌ ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്‌.

അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട

സ. ടി എം തോമസ് ഐസക്

പുതിയ വിവാദങ്ങൾ വന്നപ്പോൾ മുഹമ്മദ് ഷർഷാദിന്റെ ആരോപണങ്ങളും വിവാദവും മുങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ, അത് അങ്ങനെ വിടാൻ തീരുമാനിച്ചിട്ടില്ല. അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട.

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.