Skip to main content

ഇലക്‌ടറൽ ബോണ്ടിൽനിന്നുള്ള പണം ജനാധിപത്യത്തെ അട്ടിമറിക്കാനാണ്‌ ബിജെപി ഉപയോഗിക്കുന്നത്

ഇലക്‌ടറൽ ബോണ്ടിൽനിന്നുള്ള പണം ജനാധിപത്യത്തെ അട്ടിമറിക്കാനാണ്‌ ബിജെപി ഉപയോഗിക്കുന്നത്. ബോണ്ടിലൂടെ ബിജെപിയിൽ വന്നുചേർന്നത്‌ 8,000 കോടിയിലേറെ രൂപയാണ്‌. ഇതിനെതിരെ തെരഞ്ഞെടുപ്പിൽ ജനം ശക്തമായി പ്രതികരിക്കും. അഴിമതി നിയമവിധേയമാക്കിയ സർക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. ഇലക്‌ടറൽ ബോണ്ടിൽ 50 ശതമാനത്തിൽ അധികം തുകയും ബിജെപിക്കാണ്‌ ലഭിച്ചത്‌. ഇതുപയോഗിച്ചാണ്‌ രാജ്യവ്യാപകമായി ജനാധിപത്യ അട്ടിമറി. ലോട്ടറി, ഖനി മേഖലയിലെ വമ്പന്മാരുടെ കള്ളക്കച്ചവടങ്ങളും കൊള്ളയും കേന്ദ്രഏജൻസികളെവിട്ട്‌ കണ്ടെത്തി കേസെടുക്കും. വൈകാതെ ഇവർ ബിജെപിക്ക്‌ വൻ തുക കൈമാറുകയും പിന്നാലെ കേസുകൾ ഒഴിവാക്കുകയുമാണ്‌.

രാജ്യത്തിന്റെ ഐക്യവും കെട്ടുറപ്പും തകർക്കുകയാണ്‌ ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിജെപിസർക്കാർ. വോട്ടിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നു. ഛത്തീസ്‌ഗഢിലും മണിപ്പുരിലും യുപിയിലും മറ്റും സ്‌ത്രീകൾ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുനേരെ കൊടുംക്രൂരതയാണ്‌ നടക്കുന്നത്‌. ഇതിനെ ശക്തമായി നേരിടാനാണ്‌ ഇന്ത്യയെന്ന വിശാല കൂട്ടായ്‌മയുടെ ആശയം രൂപംകൊണ്ടത്‌. എന്നാൽ, അതിനെ തളർത്തുന്ന സമീപനമാണ്‌ കോൺഗ്രസ് പാർടിയിൽനിന്ന്‌ ഉണ്ടാകുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.