Skip to main content

നെല്ല്‌ സംഭരണം; കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നു വസ്‌തുത മറച്ച്‌ യുഡിഎഫ് എംപിമാരും കേരളത്തിനെതിരെ തിരിഞ്ഞു

നെല്ല്‌ സംഭരണത്തിൽ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നു. കേന്ദ്രം അഞ്ചുവർഷം കുടിശ്ശിക വരുത്തിയിട്ടും യുഡിഎഫ്‌ എംപിമാരടക്കം വസ്‌തുത മറച്ച്‌ കേരളത്തിനെതിരെ തിരിഞ്ഞു. കേരളത്തിന്റെ വീഴ്‌ചയാണെന്ന്‌ ബിജെപിയും കോൺഗ്രസും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചു.

കോൺഗ്രസും ബിജെപിയും സമരവും നടത്തി. കേന്ദ്രം തരാനുള്ളതെല്ലാം തന്നുവെന്നും കേരളം കള്ളംപറയുകയാണെന്നും പറഞ്ഞത്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനാണ്‌. എന്നാൽ ഇപ്പോൾ അഞ്ചുവർഷത്തെ കുടിശ്ശിക 852 കോടി കേന്ദ്രം സംസ്ഥാനത്തിന്‌ നൽകിയ വാർത്ത പുറത്തുവരികയാണ്‌. 756 കോടി ഇനിയും തരാനുണ്ട്‌. കേരളം കണക്കുകൊടുക്കാത്തതിനാലാണ്‌ തുക ലഭിക്കാതിരുന്നതെന്ന്‌ പറഞ്ഞ മാധ്യമങ്ങൾ ഇപ്പോൾ കേന്ദ്ര പിഴവാണെന്ന്‌ സമ്മതിക്കുന്നു. പിഴവല്ല, ബോധപൂർവമായ നടപടിയാണിത്‌.

അഞ്ചുവർഷമായി കേന്ദ്രത്തിൽനിന്ന്‌ തുക ലഭിക്കാതിരുന്നിട്ടും സംസ്ഥാന സർക്കാർ വായ്‌പയെടുത്താണ്‌ കർഷകർക്ക്‌ തുക നൽകിയത്‌. 2021–22, 2022–23 വർഷത്തിൽ മാത്രം 1,871 കോടി രൂപ പാലക്കാട്ടെ കർഷകർക്ക്‌ ലഭിച്ചു. മാർച്ച്‌ എട്ടിന്‌ മന്ത്രിമാരും കർഷകരുമായി നടത്തിയ ചർച്ചയെത്തുടർന്ന്‌ കഴിഞ്ഞ ഒന്നാംവിളയ്‌ക്ക്‌ പിആർഎസ്‌ വായ്‌പയെടുക്കാൻ കഴിയാത്തവർക്ക്‌ ഒരുകോടിയിലേറെ രൂപ നേരിട്ടും 2.9 കോടി വായ്‌പയായും നൽകാൻ ക്രമീകരണം നടത്തി. 25 കൃഷിഭവനുകളിൽ അദാലത്ത്‌ സംഘടിപ്പിച്ചു. എന്നാൽ ഇതൊക്കെ മാധ്യമങ്ങൾ മറച്ചുവച്ചു.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.