Skip to main content

സാമൂഹിക പെൻഷൻ വേണ്ടെന്ന കേന്ദ്ര നിലപാട് കേൾക്കാൻ മനസ്സില്ല

സാമൂഹിക പെൻഷൻ വേണ്ടെന്ന കേന്ദ്ര നിലപാട് കേൾക്കാൻ മനസില്ല. എന്തിനാണ് ഇത്ര പെന്‍ഷന്‍ നല്‍കുന്നത് എന്നാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചോദിക്കുന്നത്. കേരളത്തിന് അർഹമായ ഗ്രാന്റുകൾ കുറച്ചും മറ്റ് ഉപരോധങ്ങൾ ഏർപ്പെടുത്തിയും കേന്ദ്രം കേരളത്തെ സാമ്പത്തികമായി പരമാവധി ഞെരുക്കുകയാണ്. കേന്ദ്രത്തിന് വെെരാഗ്യമാണ്.

ഗ്രാന്റുകൾ വെട്ടിക്കുറക്കുന്നതിനെതിരെ പ്രതിപക്ഷം ഒന്നും പറയുന്നില്ല. യുഡിഎഫ് സർക്കാർ പിൻവാങ്ങുമ്പോൾ ക്ഷേമപെൻഷൻ കുടിശിക 600 കോടിയായിരുന്നു. അത് എൽഡിഎഫ് സർക്കാരാണ് കൊടുത്തു തീർത്തത്. ഉത്സവകാലത്ത് പെന്‍ഷന്‍ കൊടുക്കുന്ന രീതിയായിരുന്നു യുഡിഎഫിന്റെ കാലത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ മാസവും പെന്‍ഷന്‍ നല്‍കുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

കോണ്‍ഗ്രസും പ്രതിപക്ഷനേതാവും സംസ്ഥാന സർക്കാർ നടത്തുന്ന കേന്ദ്രത്തിനെതിരായ സമരങ്ങളുടെ കൂടെ നില്‍ക്കുന്നില്ല. കേന്ദ്രത്തിന്റെ പക ഒരു ഭാഗത്തും കോണ്‍ഗ്രസിന്റെ ചതി മറുഭാഗത്തും. ഈ പ്രശ്‌നങ്ങളുടെ പ്രതിസന്ധി നമ്മുടെ നാട് നേരിടുകയാണ്. അതിനെ അതിജീവിച്ചാണ് മുന്നോട്ട് പോകേണ്ടത്. അതിനെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ക്ഷേമപെന്‍ഷന്‍ തകര്‍ത്ത് കളയാം എന്ന് ആരും ചിന്തിക്കേണ്ട.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.