കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർഎസ്എഎസ് നിയന്ത്രിക്കുന്ന ബിജെപിയുടെ കെെയിലേക്കാണ് അധികാരം എത്തിയത്. കേന്ദ്ര ഭരണാധികാരികളെന്ന നിലയ്ക്ക് ഭരണഘടനയും നമ്മുടെ രാജ്യത്തിന്റെ മൂല്യവും സംരക്ഷിക്കാൻ ബാധ്യതയുള്ളവരാണെങ്കിലും അവർ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്. ഭരണഘടനാ മൂല്യങ്ങളെ തകർക്കുയാണ് ചെയ്യുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. അഭയാർത്ഥികളായി എത്തുന്നവരോടും മതപരമായ വേർത്തിരിവ് കാണിക്കുന്നു. അഭയാർത്ഥികളുടെ പൗരത്വം മതാടിസ്ഥാനത്തിലാക്കുന്നു.
എന്നിട്ടും പ്രകടന പത്രികയിൽ പൗരത്വ നിയമത്തെ കുറിച്ച് കോൺഗ്രസിന് മിണ്ടാട്ടമില്ല. എട്ടാം പേജ് നോക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എന്നാൽ, പൗരത്വഭേദഗതി എന്നൊരു കാര്യമേ അതിലില്ല. ഇഡി വിഷയത്തിൽ പ്രതിപക്ഷം ആരുടെ കൂടെയാണ്? ഭരണഘടന തകർക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെങ്കിലും കേരളത്തിലെ കോൺഗ്രസിന് സംഘപരിവാർ മനസാണ്.