Skip to main content

ഡോ. ബിആർ അംബേദ്‌കർ സാമൂഹിക നീതിയിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാനായി നിരന്തരം ശബ്ദമുയർത്തിയ സമരപോരാളി

സാമൂഹിക നീതിയിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാനായി നിരന്തരം ശബ്ദമുയർത്തിയ സമരപോരാളിയായിരുന്നു ഡോ. ബിആർ അംബേദ്‌കർ. ജാതി വ്യവസ്ഥക്കെതിരെയും ജാതീയമായ പീഡനങ്ങൾക്കെതിരെയും അദ്ദേഹമെടുത്ത ഉറച്ച നിലപാട് ഇപ്പോഴും വലിയ പ്രചോദനം നൽകുന്നു. രാജ്യത്ത് എല്ലാവർക്കും തുല്യപരിരക്ഷയും തുല്യനീതിയും ഉറപ്പുവരുത്തുന്ന ഒരു ഭരണഘടനക്ക് രൂപം നല്കാൻ അദ്ദേഹം നേതൃത്വം നൽകി.

ഭരണഘടനാമൂല്യങ്ങൾക്കും ജനാധിപത്യ പുരോഗമനാശയങ്ങൾക്കും നേരെ വലിയ വെല്ലുവിളികൾ ഉയർന്നുവരുന്ന ഈ സമയത്ത് അംബേദ്‌കറിന്റെ ഓർമകൾക്ക് വലിയ പ്രസക്തിയുണ്ട്. വർഗീയ ശക്തികൾ മതത്തിന്റെയും വംശീയതയുടെയും പേരുപറഞ്ഞു നാടിനെ ധ്രുവീകരിക്കാൻ വിപുലമായ നീക്കങ്ങൾ നടത്തിവരികയാണ്. തങ്ങളുടെ വർഗീയ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനായി അവർ കയ്യൂക്കും രാഷ്ട്രീയാധികാരവും ഉപയോഗപ്പെടുത്തുന്നു. ഇതിനെതിരെ ജനകീയ പ്രതിരോധമുയർന്നു വരേണ്ട സമയമാണിത്. ഈ സുപ്രധാന ഘട്ടത്തിൽ അവസരവാദ രാഷ്ട്രീയം കളിക്കുന്നവരെയും തിരിച്ചറിയേണ്ടതുണ്ട്. നമ്മെ ഭിന്നിപ്പിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന ശക്തികൾക്കെതിരെ, ജാഗ്രതയോടെ, ഒന്നിച്ചണിനിരക്കാം. എല്ലാവർക്കും അംബേദ്‌കർ ജയന്തി ആശംസകൾ.
 

കൂടുതൽ ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.