Skip to main content

ഇലക്ടറൽ ബോണ്ട്‌ ‘കൊള്ളയടി’യിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസ്‌

ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയാണൈന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ മാധ്യമങ്ങൾ ആവേശംകൊണ്ടു. എന്നാൽ, ഇലക്ടറൽ ബോണ്ടിൻെറ പങ്കുപറ്റിയ ബിജെപിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണ് എന്നതാണ് വസ്തുത.

ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപി 8252 കോടി രൂപ വാങ്ങിയപ്പോൾ 1952 കോടി രൂപയാണ്‌ കോൺഗ്രസ്‌ വാങ്ങിയത്‌. എല്ലാ ബോണ്ടുകളും നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരിൽ നിന്നാണ്‌. രാജ്യസഭാംഗമായിരിക്കെ സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയാണ്‌ ഇലക്ടറൽ ബോണ്ടിനെതിരെ നിശിതവിമർശനം നടത്തിയത്‌. ഇലക്ടറൽ ബോണ്ട് സംവിധാനം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ പോയതും സിപിഐ എമ്മാണ്‌.

കേരളത്തിൽ സിപിഐ എമ്മും പിണറായിയും തന്നെ വിമർശിക്കുന്നുവെന്നാണ്‌ രാഹുൽ ഗാന്ധി പറയുന്നത്‌. അതിനു കാരണമുണ്ട്‌. കോൺഗ്രസിന്‌ ബിജെപിയെ പ്രതിരോധിക്കാനാകുന്നില്ല. ബിജെപിയിൽ ആളുകൾ ചേക്കേറുന്നത്‌ തടയുകയാണ്‌ കോൺഗ്രസ്‌ ചെയ്യേണ്ട പ്രധാന ജോലി. കോൺഗ്രസിൽ നിന്ന്‌ ബിജെപിയിലേക്കുള്ള കുത്തൊഴുക്ക്‌ രാഹുൽ ഗാന്ധി ഗൗരവമായി എടുക്കുന്നില്ല.

മതരാഷ്‌ട്രത്തിലേക്കുള്ള പ്രധാന കൈവഴി പൗരത്വ നിയമമാണ്‌. അതിനെ എതിർക്കുന്നത്‌ ഇടതുപക്ഷവും പിണറായിയുമാണ്‌. പൗരത്വനിയമം അംഗീകരിക്കില്ലെന്നു കേരളത്തെപ്പോലെ പറയാൻ കോൺഗ്രസ്‌ ഭരിക്കുന്ന കർണാകത്തിലെയും തെലങ്കാനയിയെും മുഖ്യമന്ത്രിമാർ തയ്യാറല്ല. പൗരത്വനിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ നിങ്ങൾക്കു നടപ്പാക്കേണ്ടിവരുമെന്നാണ്‌ കോൺഗ്രസ്‌ പറയുന്നത്‌. കേരളത്തിന്റെ നിലപാടിനു പിന്തുണ നൽകേണ്ടതിനു പകരമാണ്‌ പ്രതിപക്ഷനേതാവ്‌ വിഡി സതീശൻ ഉൾപ്പെടെ ഈ നിലപാടെടുക്കുന്നത്‌. ദേശീയ നേതൃത്വത്തോട്‌ ചോദിച്ചപ്പോൾ നാളെ അഭിപ്രായം പറയാമെന്നു പറഞ്ഞിട്ട്‌ ഇന്നുവരെ പറഞ്ഞിട്ടില്ല. ന്യായ്‌ യാത്രയ്‌ക്കിടെ രാഹുൽ പറയുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. പ്രകടനപത്രികയിലും പറഞ്ഞില്ല. മത്‌സരിക്കാനെത്തിയപ്പോഴും രാഹുൽ ഗാന്ധി ഈ വിഷയത്തെ പറ്റി മിണ്ടാൻ തയ്യാറാകുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം ഓർമ്മപ്പെടുത്തുന്നത്

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ശോഭാസുരേന്ദ്രൻ, കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു

പാർടിയേയും തന്നെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ബിജെപി നേതാവ്‌ ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.

ഒഞ്ചിയം രക്തസാക്ഷി ദിനം

ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 76-ാം വാർഷികദിനം കടന്നുപോകുമ്പോൾ രാജ്യം വിധിനിർണായകമായ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്‌. സാമ്രാജ്യത്വത്തിനും ജന്മി രാജഭരണത്തിനുമെതിരായ പോരാട്ടങ്ങളിലൂടെയാണ് ഇന്ത്യയിൽ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും ആശയങ്ങൾ ദൃഢമായത്.

സ. ഇ പി ജയരാജനെതിരായ തെറ്റായ പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സ. ഇ പി ജയരാജൻ ബിജെപി നേതാവിനെ ഒരു വർഷം മുൻപ്‌ കണ്ടകാര്യം വലിയ വിഷയമാക്കുകയാണ്‌ മാധ്യമങ്ങൾ. എതിർ രാഷ്‌ട്രീയ നേതാക്കളെ പലപ്പോഴും കാണേണ്ടതായിട്ടുണ്ട്‌. എന്നാൽ ഇ പി ജയരാജനെതിരെ ആസൂത്രിതമായ ചില നീക്കങ്ങൾ നടന്നു എന്ന്‌ അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.