Skip to main content

കോൺഗ്രസിന്റെ ശത്രു ബിജെപിയോ പിണറായിയോ?

ബിജെപിയാണോ മുഖ്യമന്ത്രി സ. പിണറായി വിജയനാണോ മുഖ്യശത്രുവെന്ന്‌ കോൺഗ്രസ്‌ വ്യക്തമാക്കണം. മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നിലവിലെ പിസിസി അധ്യക്ഷൻമാരുമടക്കം ഉന്നത കോൺഗ്രസ്‌ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേക്കേറുന്നു. കേരളത്തിൽ എൽഡിഎഫും സർക്കാരും ശരിയായ നിലപാടെടുക്കുന്നത് കൊണ്ടാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്തത്. കേരളത്തിൽ തന്നെ കോൺഗ്രസിൽനിന്ന് എത്ര പേരാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് മനസ്സിലാക്കണം. ബംഗാളിൽ സിപിഐ എം നേതാക്കൾ ബിജെപിയിൽ പോയെന്ന പ്രചാരണം മാധ്യമ അജൻഡയാണ്‌.

കോൺഗ്രസിനെ വിജയിപ്പിക്കുന്നത് ബിജെപിയെ ജയിപ്പിക്കുന്നതിന് തുല്യമാണ്‌. രാജ്യത്തെ മതനിരപേക്ഷതയും ഭരണഘടനയും നിലനിൽക്കുമോ എന്നതാണ്‌ ഈ തെരഞ്ഞെടുപ്പ്‌ നേരിടുന്ന പ്രധാനചോദ്യം. സംസ്ഥാന അടിസ്ഥാനത്തിലാണ്‌ ഇന്ത്യാ കൂട്ടായ്‌മ ശക്തം. ബിജെപി വിരുദ്ധവോട്ടുകളുടെ ഏകീകരണമാണ്‌ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്‌മ ലക്ഷ്യമിടുന്നത്‌. കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും മഹാരാഷ്‌ട്രയിലും ത്രിപുരയിലുമടക്കം ഇതര സംസ്ഥാനങ്ങളിലെല്ലാം മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്‌മ ശക്തമാണ്.
 

കൂടുതൽ ലേഖനങ്ങൾ

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് 74 വർഷം

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് ഇന്നേക്ക് 74 വർഷം. 1950 മെയ് 3ന് അർധരാത്രിയോടെയാണ് സഖാക്കളെ പോലീസുകാർ പാടിക്കുന്നിൻ്റെ മുകളിൽ നിരത്തിനിർത്തി വെടിവച്ചുകൊന്നത്. കോൺഗ്രസ് നേതാക്കളുടെ സാനിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്.

സ. ഒ വി നാരായണന് ആദരാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സ. ഒ വി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ഒരു മാതൃകാ കമ്യുണിസ്റ്റായിരുന്നു.

സഖാവ് അമ്മുവിൻറെ ധീരസ്മരണകൾക്ക് 52 വർഷം

1973 മെയ് 3 ന് ഉച്ചയോടെ വാഴമുട്ടത്ത് കയർതൊഴിലാളികളുടെ അത്യുജ്ജലമായ പ്രക്ഷോഭം നടക്കുകയായിരുന്നു. നാടിനെ ആകെ നടുക്കിക്കൊണ്ട് പൊലീസ് ആ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്തു. ചീറിപാഞ്ഞ വെടിയുണ്ടകളിൽ ഒരെണ്ണം ആ സമരത്തിന്റെ മുൻനിര പോരാളിയായ സഖാവ് അമ്മുവിൻറെ തലയോട്ടി തകർത്തു.

സ. ഒ വി നാരായണന് ആദരാഞ്ജലി

സ. പിണറായി വിജയൻ

മുതിർന്ന സിപിഐ എം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ സ. ഒ വി നാരായണൻ്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അദ്ദേഹം ദീർഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.