Skip to main content

കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത് ഭരണഘടനയല്ല ആര്‍എസ്എസ് അജണ്ടയാണ്

ഇന്ത്യയുടെ നാനാത്വങ്ങളെ ഉപയോഗിച്ച് ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന അപകടത്തില്‍ തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയല്ല, ആര്‍എസ്എസ് അജണ്ടയാണ് പിന്തുടരുന്നത്. മതേതരത്വവും ജനാധിപത്യവും ഇല്ലാത്ത ഇന്ത്യയെക്കുറിച്ച് നമ്മള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. എന്നാൽ, ജനാധിപത്യമല്ല മോദിയുടെ സേച്ഛാധിപത്യമാണ് ഇന്ത്യയില്‍ നടക്കുന്നത്.

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് ഇടതുപക്ഷവും കേരളത്തിലെ ജനങ്ങളുടെ ഐക്യവുമാണ്. സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. കേരളം ഉയര്‍ത്തുന്നത് ഒരു ബദലാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് 74 വർഷം

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് ഇന്നേക്ക് 74 വർഷം. 1950 മെയ് 3ന് അർധരാത്രിയോടെയാണ് സഖാക്കളെ പോലീസുകാർ പാടിക്കുന്നിൻ്റെ മുകളിൽ നിരത്തിനിർത്തി വെടിവച്ചുകൊന്നത്. കോൺഗ്രസ് നേതാക്കളുടെ സാനിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്.

സ. ഒ വി നാരായണന് ആദരാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സ. ഒ വി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ഒരു മാതൃകാ കമ്യുണിസ്റ്റായിരുന്നു.

സഖാവ് അമ്മുവിൻറെ ധീരസ്മരണകൾക്ക് 52 വർഷം

1973 മെയ് 3 ന് ഉച്ചയോടെ വാഴമുട്ടത്ത് കയർതൊഴിലാളികളുടെ അത്യുജ്ജലമായ പ്രക്ഷോഭം നടക്കുകയായിരുന്നു. നാടിനെ ആകെ നടുക്കിക്കൊണ്ട് പൊലീസ് ആ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്തു. ചീറിപാഞ്ഞ വെടിയുണ്ടകളിൽ ഒരെണ്ണം ആ സമരത്തിന്റെ മുൻനിര പോരാളിയായ സഖാവ് അമ്മുവിൻറെ തലയോട്ടി തകർത്തു.

സ. ഒ വി നാരായണന് ആദരാഞ്ജലി

സ. പിണറായി വിജയൻ

മുതിർന്ന സിപിഐ എം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ സ. ഒ വി നാരായണൻ്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അദ്ദേഹം ദീർഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.