Skip to main content

സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി ബിജെപി താല്‍പര്യത്തില്‍

തൃശൂരില്‍ പാര്‍ടി അക്കൗണ്ട് മരവിപ്പിച്ച നടപടി ബിജെപി താല്‍പര്യത്തില്‍ ഇ ഡി നടത്തിയതാണ്. മാധ്യമങ്ങള്‍ ഇതിനെ തെറ്റായി പ്രചരിപ്പിച്ചു. ഇഡിയും ഇന്‍കം ടാക്‌സ് വകുപ്പും ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് നിരധിയായ ഇടപെടലാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും കേരളത്തിലും തൃശൂരും നടത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താന്‍ ഉന്നംവച്ചുകൊണ്ടാണ് ഈ നടപടികളെല്ലാം. ന്യായമായ കാര്യം വാര്‍ത്തയാക്കി പ്രചരിപ്പിക്കുന്നതിനോട് വിയോജിപ്പില്ല. എന്നാല്‍ തികച്ചും തെറ്റായ കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ പാര്‍ടിക്കെതിരായി പ്രചരിപ്പിക്കുകയാണ്.

കൃത്യമായ കണക്കുകൾ ആദായ നികുതി വകുപ്പിന് നൽകുന്ന പാർടിയാണ് സിപിഐ എം. രാജ്യത്ത് സിപിഐഎമ്മിന് ഒറ്റ പാൻ നമ്പർ ആണ് ഉള്ളത്. AAATC0400A ആണ് പാൻ നമ്പർ. പാർടി തൃശൂർ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യയിൽ ആണ് അക്കൗണ്ട് ഉള്ളത്. പാർടി അക്കൗണ്ടിന്റെ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയത് ബാങ്ക് ഓഫ് ഇന്ത്യയാണ്. ബാങ്ക് അധികൃതര്‍ T ക്കു പകരം J എന്നാണ് പാൻ നമ്പർ രേഖപ്പെടുത്തിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി ബാങ്കിന് പാർടി ജില്ലാ സെക്രട്ടറി കത്തയച്ചു. പിന്നീട് ബാങ്ക് അധികൃതർ തന്നെ ഇക്കാര്യത്തിൽ ബാങ്കിന് വീഴ്ച സംഭവിച്ചതായി സമ്മതിച്ചു. 2024 ഏപ്രിൽ 18 ന് തങ്ങൾക്ക് സംഭവിച്ച തെറ്റ് സമ്മതിച്ച് പാർടി തൃശൂർ ജില്ലാ സെക്രട്ടറിക്ക് ബാങ്ക് കത്തും നൽകി.
മാര്‍ച്ച് 5 ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ അക്കൗണ്ട് മരവിപ്പിച്ചു. പിന്‍വലിച്ച പണം ചിലവാക്കരുത് എന്നും ആവശ്യപ്പെട്ടു. നിയമാനുസൃതം നടത്തിയ ഇടപാട് തടയുന്നത്തിന് ആദായ നികുതി വകുപ്പിന് അവകാശം ഇല്ല. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് വേറെ ഒരു ചർച്ച വേണ്ട എന്നത് കൊണ്ട് പണം ചിലവാക്കിയില്ല. പിന്നീട് ഏപ്രിൽ 30 ന് പണവുമായി ബാങ്കിൽ എത്താൻ ഇൻകം ടാക്സ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പണവുമായി ബാങ്കിൽ എത്തുകയും ചെയ്തു. ഇതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താന്‍ ഉന്നംവച്ചുകൊണ്ടാണ് ഈ നടപടികളെല്ലാം. എന്നാല്‍ തികച്ചും തെറ്റായ കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ പാര്‍ടിക്കെതിരായി പ്രചരിപ്പിക്കുകയാണ്. ഇത്തരം നീക്കങ്ങളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.