Skip to main content

സഖാവ് കെ കെ ശൈലജ ടീച്ചർക്കുനേരെ തെരഞ്ഞെടുപ്പുകാലത്ത് അതിനിന്ദ്യമായ വ്യക്തിധിക്ഷേപമാണ് വടകരയിലുണ്ടായത്

സഖാവ് കെ കെ ശൈലജ ടീച്ചർക്കുനേരെ തെരഞ്ഞെടുപ്പുകാലത്ത് അതിനിന്ദ്യമായ വ്യക്തിധിക്ഷേപമാണ് വടകരയിലുണ്ടായത്. ഒരു സ്ത്രീ എന്ന നിലയിൽ ടീച്ചർക്കുനേരെയുണ്ടായ ലൈംഗികച്ചുവയുള്ള അധിക്ഷേപവും ഓൺലൈൻ ആക്രമണവുമൊക്കെ കേരളത്തിന്റെ രാഷ്ട്രീയ പ്രവർത്തനരീതിയെ വലിച്ചു താഴ്ത്തുന്നതായി.
വടകരയിലെ യുഡിഎഫിലെ ഒരു കക്ഷിയായ ആർഎംപിയുടെ സൈദ്ധാന്തികൻ എന്ന് അവകാശപ്പെടുന്ന കെ എസ് ഹരിഹരൻ ഇന്നു നടത്തിയ പ്രസ്താവന ഇത്തരം ജീർണരാഷ്ട്രീയത്തിൻറെ ഏറ്റവും പുതിയ താഴ്ന്ന നിലയായി. “ടീച്ചറുടെ പോർണോ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, ..................ടെ പോർണോ വീഡിയോ ഉണ്ടാക്കിയെന്ന്‌ പറഞ്ഞാൽ നമുക്ക്‌ കേട്ടാൽ മനസിലാകും" എന്നാണ്‌ ഹരിഹരൻ പ്രസംഗിച്ചത്‌. ആണധികാരരാഷ്ട്രീയം പൊതുജീവിതത്തിൽ നിന്നുതന്നെ സ്ത്രീകളെ അകറ്റിനിറുത്തുന്ന വഴിയാണിത്. രാഷ്ട്രീയപ്രവർത്തകർ മാത്രമല്ല, കലയോ സാഹിത്യമോ ഉദ്യോഗമോ ഏതു പൊതുരംഗത്തായാലുമുള്ള സ്ത്രീകളെ ഓടിക്കാൻ മുഖ്യമായും തീവ്രവലതുപക്ഷരാഷ്ട്രീയം ചെയ്യുന്നതാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശനും വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും വേദിയിലിരിക്കെയായിരുന്നു സംസ്കാരശൂന്യമായ ഈ പ്രസംഗം. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ആർഎംപി നേതാവ് കെ കെ രമ എന്നിവർ കെ എസ് ഹരിഹരൻറെ ഈ സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന പ്രസംഗത്തെ തള്ളിക്കയണമെന്നു ഞാൻ ആവശ്യപ്പെടുന്നു.
വടകരയിൽ ശൈലജടീച്ചർ ആക്രമിക്കപ്പെട്ടപ്പോൾ അതിനെതിരെ പ്രതികരിച്ച ഇടതുപക്ഷജനാധിപത്യമുന്നണി പ്രവർത്തകർക്കെതിരെ പ്രസ്താവനയുമായി വന്ന ചില എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും കെ എസ് ഹരിഹരന്റെ ഈ പ്രസംഗത്തോടെ തങ്ങളുടെ നിലപാട് തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇത്തരം ആണധികാരരാഷ്ട്രീയത്തോടും പൊരുതിയിട്ടേ ഒരു ആധുനികകേരളം കെട്ടിപ്പടുക്കാനാവൂ.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.