Skip to main content

ക്ഷേമപെൻഷൻ എല്ലാമാസവും നൽകും, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ നൽകുന്നതിൽ ഫലപ്രദമായ നടപടി സ്വീകരിക്കും

ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ അനുവദിക്കുന്നതിലും ക്ഷേമപെൻഷൻ എല്ലാ മാസവും കൃത്യമായി കൊടുക്കുന്നതിലും സർക്കാർ ഫലപ്രദമായ നടപടിയെടുക്കും. കേരളത്തിന്റെ സാമ്പത്തിക വിഷമമാണ്‌ ഡിഎ അനുവദിക്കുന്നതിലുള്ള തടസ്സമെന്ന്‌ എല്ലാവർക്കുമറിയാം. ഒരുസംശയവുംവേണ്ട എല്ലാ ജീവനക്കാർക്കും അർഹതപ്പെട്ട ഡിഎ നൽകും. ഇത്‌ ജീവനക്കാരുടെ കാര്യത്തിൽ മാത്രമല്ല പെൻഷൻകാരുടെ കാര്യത്തിലും സ്വീകരിക്കും.അതോടൊപ്പം ക്ഷേമപെൻഷൻ എല്ലാമാസവും കൊടുക്കുക എന്നതാണ്‌ നിലപാട്‌. കുറച്ച്‌ കുടിശ്ശിക വന്നിട്ടുണ്ട്‌. ആ കുടിശ്ശിക മുഴുവൻ തുല്യ ഗഡുക്കളായി ഓരോ മാസവും കൊടുത്തുതീർക്കും.

ഭരണത്തിൽ ഏറ്റവും പ്രധാനം ഭരണനിർവഹണമാണ്‌. അതിൽ സുപ്രധാന പങ്ക്‌ വഹിക്കാൻ കഴിയുക ഉദ്യോഗസ്ഥർക്കാണ്‌. ആ ചുമതല കൃത്യമായി നിർവഹിക്കാനാവണം. സിവിൽ സർവീസ്‌ രംഗത്തുള്ള അപചയങ്ങളെ ‌ഗൗരവമായി കണ്ട്‌ ഇടപെടാൻ എൻജിഒ യൂണിയന്‌ കഴിയണം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് നമ്മുടേത്‌. എന്നാൽ അഴിമതി പൂർണമായി അവസാനിപ്പിക്കാൻ കഴഞ്ഞിട്ടില്ല. ഇത്‌ അവസാനിപ്പിക്കാൻ ഓൺലെൻ സംവിധാനം ആരംഭിച്ചിട്ടും ചില ഉദ്യോഗസ്ഥർ വ്യക്തതക്കുറവുണ്ടെന്ന്‌ പറയുന്നതിലെ ഉദ്ദേശ്യം എല്ലാവർക്കുമറിയാം. ഈ പുഴുക്കുത്തുകൾ നമ്മുടെ മൊത്തം സിവിൽ സർവീസിനെ അപചയപ്പെടുത്തുകയാണ്‌. സ്വാഭാവികമായും ചില അപേക്ഷകളിൽ ഒരുപാട്‌ തിരുത്തലുകൾ വരുത്തേണ്ടിവരും. ചില കുറവുകളുണ്ടാവും. ആദ്യത്തേത്‌ തിരുത്തിവരാൻ പറയും, പിന്നീട്‌ രണ്ടാമത്തേത്‌ പറയും. പിന്നീട്‌ മൂന്നാമത്തേത്‌. ഇങ്ങനെ എത്രയോ തവണ നടക്കേണ്ടിവരുന്ന ഹതഭാഗ്യർ നമ്മുടെ സമൂഹത്തിലുണ്ട്‌. അവർ ആ കാണിക്കുന്ന ഉദ്യോഗസ്ഥരെയല്ല കുറ്റപ്പെടുത്തുക. അപ്പോൾ ഇതെന്തുഭരണമെന്നാണ്‌ പറയുക. ഭരണനിർവഹണത്തിൽ നമ്മൾ പൂർണമായി വിജയിക്കേണ്ടതുണ്ട്. അതിൽ ഒരുപൊളിച്ചെഴുത്ത്‌ ഉണ്ടാവണം.
 

കൂടുതൽ ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.