Skip to main content

നീറ്റ് - നെറ്റ് പരീക്ഷകൾ അട്ടിമറിക്കപ്പെട്ട സംഭവവികാസങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നത്

നീറ്റ് - നെറ്റ് എന്നിവ ഉൾപ്പെടെയുള്ള കേന്ദ്രീകൃത അഖിലേന്ത്യാ പരീക്ഷകൾ അട്ടിമറിക്കപ്പെട്ട സംഭവവികാസങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ സുപ്രധാന മേഖലകളെയാകെ ബാധിക്കുന്നതും അതിന്റെ എല്ലാ ക്രമങ്ങളെയും തകിടം മറിക്കുന്നതുമായ കാര്യങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. എന്നാൽ ഇതേകുറിച്ച് ഗൗരവതരമായ രീതിയിൽ ചർച്ച നടത്താനുള്ള നട്ടെല്ല് പോലും ഇല്ലാത്തവിധം ബിജെപിക്ക് മുന്നിൽ അടിയറവ് പറഞ്ഞവരായി കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ മാറിയിരിക്കുന്നു എന്നത് അങ്ങേയറ്റം വേദനാജനകമാണ്. കേരളത്തിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയുടെ ചോദ്യപേപ്പറിൽ രണ്ടക്ഷരം പതിയാതെ വന്നാൽ ഉറഞ്ഞ് തുള്ളുമായിരുന്നവരാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തന്നെ തുലാസിലായ ഒരു കൊടിയ അഴിമതിക്ക് മുന്നിൽ മോദി പേടി കാരണം പഞ്ചപുച്ഛമടക്കി വാലുംചുരുട്ടി നിൽക്കുന്നത്. അപഹാസ്യമെന്നല്ലാതെ എന്ത് പറയാൻ ?
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.