Skip to main content

കേരളത്തെ തകർത്തുകളയാമെന്ന് കരുതുന്നവർക്കൊപ്പം കയ്യടിക്കാൻ പ്രതിപക്ഷം നിൽക്കരുത്

കേരളത്തെ തകർത്തുകളയാമെന്ന് കരുതുന്നവർക്കൊപ്പം കയ്യടിക്കാൻ പ്രതിപക്ഷം നിൽക്കരുത്. കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടപ്പിലാക്കുന്ന ജീവാനന്ദം പദ്ധതി സംബന്ധിച്ച് പ്രതിപക്ഷവും ഏതാനും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ജീവനക്കാർ നിർബന്ധമായി ചേരേണ്ട ഇൻഷുറൻസ് പദ്ധതിയല്ല ജീവാനന്ദം. ജീവാനന്ദം സംബന്ധിച്ച് പഠിക്കുവാനായി ഒരു ആക്ച്വറിയെ ചുമതലപ്പെടുത്തിയിട്ടേയുള്ളൂ. ജീവാനന്ദം പദ്ധതിയെക്കുറിച്ച് പഠനം നടത്തുന്ന സമയത്ത് തന്നെ എന്തിനാണ് ഇത്തരത്തിൽ എതിർപ്പുകൾ ഉണ്ടാകുന്നത് എന്നറിയില്ല. പൊതുതാത്പര്യമല്ലാതെ മറ്റൊരു താല്പര്യവും ഇക്കാര്യത്തിൽ സർക്കാരിനില്ല. നിലവിലുള്ള ഒരു പദ്ധതിയുമായും ഇതിന് ബന്ധമില്ല. ജീവനക്കാരെ സംരക്ഷിക്കുന്ന നടപടിയുടെ ഭാഗമായാണ് പദ്ധതി. ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഏതുകാലത്തും സംരക്ഷിക്കുന്ന സർക്കാരാണ് എൽഡിഎഫ് സർക്കാർ.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.