Skip to main content

ഐഐടികളിലെ ഫീസ് വർധന കേന്ദ്ര സർക്കാർ പിൻവലിക്കണം

ഐഐടികളിലെ ഫീസ് വർധന പിൻവലിക്കാനാവശ്യപ്പെട്ട്‌ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകി. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്ക്‌ ആശ്രയമാകേണ്ടതാണ്. എന്നാൽ ബിജെപി സർക്കാർ ഇത്തരം സ്ഥാപനങ്ങളിലെ ഫീസ്‌ കുത്തനെ വർധിപ്പിക്കുകയാണ്‌. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലടക്കം ഇത്തരത്തിൽ ഫീസ്‌ വർധിപ്പിച്ചത്‌ വൻ പ്രതിഷേധത്തിനാണ്‌ വഴിവെച്ചത്‌. ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഫീസാണ്‌ ഇപ്പോൾ കുത്തനെ വർധിപ്പിച്ചത്‌. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക്‌ നേരെ കേന്ദ്രം കണ്ണടയ്‌ക്കുന്നു. വിദ്യാർത്ഥികളെ ദുരിതത്തിലാക്കി വീണ്ടും ഫീസ്‌ വർധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.