Skip to main content

സ്വാതന്ത്ര്യസമര പോരാളിയായ ക്യാപ്റ്റൻ ലക്ഷ്മിയുടെ അനുസ്മരണദിനത്തിൽ ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനും ഐക്യം സൂക്ഷിക്കാനും ആവേശകരമായ പ്രവർത്തനം ഏവരും ഏറ്റെടുക്കണം

സ്വാതന്ത്ര്യസമരസേനാനിയും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളുമായ ഡോ. ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിന്റെ അനുസ്‌മരണദിനമാണിന്ന്‌. 2012 ജൂലെെ ഇരുപത്തിമൂന്നിനാണ് അവർ നമ്മെ വിട്ടുപിരിഞ്ഞത്. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിൽ മുൻനിര പോരാളിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയെക്കുറിച്ച് ആവേശോജ്വലമായ ഓർമകൾ നിരവധിയാണ്.

പ്രശസ്ത അഭിഭാഷകൻ ഡോ. സ്വാമിനാഥൻ, പൊതുപ്രവർത്തകയായ പാലക്കാട് ജില്ലയിലെ ആനക്കര വടക്കത്തുവീട്ടിൽ എ വി അമ്മുക്കുട്ടി (അമ്മു സ്വാമിനാഥൻ) എന്നിവരുടെ മകളായാണ് ലക്ഷ്മി ജനിച്ചത്. മദിരാശിയിലായിരുന്നു ബാല്യകാലം. 1938-ൽ മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസും പിന്നീട് ഗൈനക്കോളജിയിലും പ്രസവചികിത്സയിലും ഡിപ്ലോമയും നേടി.1941ൽ സിംഗപ്പുരിലേക്കു പോയ അവർ ദരിദ്രർക്കായി ക്ലിനിക് തുടങ്ങി. ഒപ്പംതന്നെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യ ഇൻഡിപെൻഡൻസ്‌ ലീഗിൽ പ്രവർത്തിക്കുകയുംചെയ്തു. 1943ൽ സുഭാഷ് ചന്ദ്രബോസ് സിംഗപ്പുർ സന്ദർശിച്ചതോടെയാണ് ഐഎൻഎയുമായി അവർ അടുക്കുന്നത്. ഇന്ത്യൻ നാഷണൽ ആർമിയിലെ ഝാൻസി റാണിയുടെ പേരിലുള്ള ഝാൻസി റാണി റെജിമെന്റിന്റെ കേണലായി ക്യാപ്റ്റൻ ലക്ഷ്മി സേവനമനുഷ്ഠിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് ഗവൺമെന്റിൽ വനിതാക്ഷേമ മന്ത്രിയായി. 1947ൽ കേണൽ പ്രേംകുമാർ സൈഗാളിനെ വിവാഹം കഴിച്ച് കാൺപുരിൽ സ്ഥിരതാമസമായി.

1972ൽ സിപിഐ എം അംഗമായി. 1981ൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകരണത്തിനായി മുൻകൈയെടുത്തവരിൽ പ്രധാനിയായിരുന്നു. വൈസ് പ്രസിഡന്റായി ലക്ഷ്‌മി ചുമതലയേറ്റു. സ്ത്രീസമൂഹത്തിനുവേണ്ടി ഏറ്റവുമധികം ശബ്ദമുയർത്തിയ വ്യക്തികളിൽ ഒരാളായിരുന്നു. സ്വാതന്ത്ര്യസമര പോരാളിയായ ക്യാപ്റ്റൻ ലക്ഷ്മിയുടെ അനുസ്മരണദിനത്തിൽ ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനും ഐക്യം സൂക്ഷിക്കാനും ആവേശകരമായ പ്രവർത്തനം ഏവരും ഏറ്റെടുക്കണം.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.