വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ നിക്കോളാസ് മഡൂറോയ്ക്ക് വീണ്ടും വിജയം. 51 ശതമാനം വോട്ടാണ് മഡൂറോ നേടിയത്. വലതുപക്ഷ നേതാവായ എഡ്മുണ്ടോ ഗോൺസാലസിനെയാണ് മഡൂറോ തോൽപ്പിച്ചത്. ഹ്യൂഗോ ഷാവേസിന്റെ മരണത്തെ തുടർന്ന് അധികാരത്തിലെത്തിയ മഡൂറോ മൂന്നാമതും പ്രസിഡന്റാകുമെന്ന് ഉറപ്പായതോടെ പ്രധാന പ്രതിപക്ഷപാർടികളെല്ലാം മഡൂറോക്കെതിരെ യോജിച്ച പോരാട്ടമായിരുന്നു നടത്തിയത്. കൂടാതെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം അദ്ദേഹത്തിനെതിരെ നടത്തിയ അപകീർത്തി പ്രചരണങ്ങളെയും അതിജീവിച്ചാണ് വെനസ്വേലയിലെ ഇടതുപക്ഷത്തിന്റെ വിജയം.