Skip to main content

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയിൽ നമ്മുടെ സ്ഥാപനങ്ങൾ നടത്തിയ മികച്ച മുന്നേറ്റം നവകേരളത്തെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ഊർജ്ജമാകും

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയായ നാഷണൽ ഇൻസ്റ്റിറ്റ്യുഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) ലിസ്റ്റിൽ കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.
മികച്ച സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റികളുടെ ലിസ്റ്റില്‍ കേരള സർവ്വകലാശാല 9-ാം റാങ്കും കൊച്ചിന്‍ സർവ്വകലാശാല (കുസാറ്റ്) 10-ാം റാങ്കും മഹാത്മാ ഗാന്ധി (എംജി) സര്‍വ്വകലാശാല 11-ാം റാങ്കും കാലിക്കറ്റ് സര്‍വ്വകലാശാല 43-ാം റാങ്കുമാണ് കരസ്ഥമാക്കിയിട്ടുള്ളത്. സര്‍വ്വകലാശാലകളുടേയും കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പൊതുപട്ടികയിൽ കേരള സര്‍വ്വകലാശാല 38 ഉം കുസാറ്റ് 51 ഉം എംജി സര്‍വ്വകലാശാല 67 ഉം റാങ്കുകള്‍ നേടിയിട്ടുണ്ട്. എൻഐആർഎഫ് ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ 300 കോളേജുകളിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളവയാണ്. അതിൽ 16 എണ്ണം സർക്കാർ കോളേജുകളാണ്. ഇതടക്കം അഭിമാനകരമായ നേട്ടങ്ങളാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈവരിച്ചിരിക്കുന്നത്.
ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വിപുലമായ ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടത്തിവരുന്നത്. എൻഐആർഎഫ് റാങ്കിങ് ലിസ്റ്റിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയ മികച്ച മുന്നേറ്റം നവകേരളത്തെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ഊർജ്ജമാകും.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.