ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം അനുവദിക്കും. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4ലക്ഷം രൂപ അനുവദിക്കുന്നതിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ ലഭിക്കുക. ഉരുള്‍പൊട്ടലില്‍ കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും 60% ല്‍ അധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും, സിഎംഡിആര്‍എഫില്‍ നിന്നും അനുവദിക്കുവാന്‍ തീരുമാനിച്ചു. ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്നും 151 മൃതദേഹവും നിലമ്പൂരില്‍ 80 മൃതദേഹവും കണ്ടെത്തി. 39 ശരീരഭാഗം മേപ്പാടിയിലും നിലമ്പൂരില്‍ 172 ശരീരഭാഗവും കണ്ടെുത്തു. ഇതുവരെ ലഭിച്ച എല്ലാ ശരീരഭാഗത്തിന്റേയും മൃതദേഹത്തിന്റേയും പോസ്റ്റ് മോര്‍ട്ടം നടത്തി. തിരിച്ചറിഞ്ഞ 178 മൃതദേഹവും 2 ശരീരഭാഗവും ബന്ധുക്കള്‍ക്ക് കൈമാറി.