Skip to main content

പ്രകൃതിദുരന്തങ്ങളെ കൃത്യമായി പ്രവചിക്കുന്ന നിലയിൽ രാജ്യം വളരണം

പ്രകൃതി ദുരന്തങ്ങളെ കൃത്യമായി പ്രവചിക്കാനാവശ്യമായ ഇടപെടലിലേക്ക്‌ രാജ്യം വളരണം. ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങളുണ്ടെന്ന്‌ പറയുമ്പോഴും പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനും സ്വത്തിനും ജീവനും സംരക്ഷണമുറപ്പാക്കുന്ന വിധത്തിൽ പ്രതിരോധം തീർക്കാനും രാജ്യത്തിനാകുന്നില്ലെന്നത്‌ ചിന്തിപ്പിക്കുന്നതാണ്‌. പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ മുന്നറിയിപ്പുകളാണ്‌ ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുക. ലോകത്താകെയുള്ള അനുഭവങ്ങൾ ഇതാണ്‌ വ്യക്തമാക്കുന്നത്‌. ഇന്ത്യയും ആ നിലയിലേക്ക്‌ ഉയരാനാവശ്യമായ ഇടപെടൽ നടത്തണം.
എല്ലാ പ്രദേശങ്ങൾക്കും വിഭാഗങ്ങൾക്കും ഭരണനിർവഹണത്തിലും വിഭവങ്ങൾക്കുമേലും തുല്യഅവകാശം ഉറപ്പാക്കാതെ പ്രാദേശിക അസന്തുലിതാവസ്ഥകൾക്ക്‌ പരിഹാരം കാണാനാവില്ല. അത്‌ ഉറപ്പാക്കിയേ ഇന്ത്യൻ ജനാധിപത്യത്തെ പൂർണതോതിൽ ഉറപ്പാക്കാനാകൂ. പ്രാദേശിക അസന്തുലിതാവസ്ഥയ്‌ക്ക്‌ ആക്കം കൂട്ടുന്ന നടപടികൾ ഭരണാധികാരികളുടെ ഭാഗത്ത്‌ നിന്നുണ്ടാകരുത്‌. ഇക്കാര്യത്തിൽ ജനങ്ങളുടെ ജാഗരൂഗമായ ഇടപെടലിന് പ്രസക്തിയുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.