സാങ്കേതികവിദ്യ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള മുൻകരുതലുണ്ടാകണം. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വ്യാപകമായ കാലത്ത് ഇതിന് ഏറെ പ്രാധാന്യമുണ്ട്. പട്ടികജാതി–വർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളുടെ വിചാരണയ്‌ക്ക് എറണാകുളത്ത് ആരംഭിച്ച പ്രത്യേക കോടതിക്കുപുറമെ നെടുമങ്ങാട്, കൊട്ടാരക്കര, മണ്ണാർക്കാട്, മഞ്ചേരി, മാനന്തവാടി എന്നിവിടങ്ങളിൽ പ്രത്യേക കോടതികളുണ്ട്. അരികുവൽക്കരിക്കപ്പെട്ട സമൂഹത്തെ സംരക്ഷിക്കാനുള്ള കേരളത്തിന്റെ പ്രതിജ്ഞാബദ്ധതയെ ഇത് ചൂണ്ടിക്കാട്ടുന്നു. ബഡ്‌സ് ആക്ടുപ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ ആലപ്പുഴയിൽ പ്രത്യേക കോടതി ആരംഭിച്ചത് അനധികൃത നിക്ഷേപങ്ങൾ നിയന്ത്രിക്കാനും നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനുമാണ്.