Skip to main content

കുത്തകകൾ മാധ്യമരംഗം കയ്യടക്കി ഉള്ളടക്കം മലീമസമാക്കുമ്പോൾ പുതിയൊരു മാധ്യമ സാക്ഷരതാ യജ്ഞം ഉയർന്നുവരേണ്ടതുണ്ട്

കുത്തകകൾ മാധ്യമരംഗം കയ്യടക്കി ഉള്ളടക്കം മലീമസമാക്കുമ്പോൾ പുതിയൊരു മാധ്യമ സാക്ഷരതാ യജ്ഞം ഉയർന്നുവരേണ്ടതുണ്ട്. വിദേശ, ദേശീയ കുത്തകകൾ പ്രാദേശിക ഭാഷയിൽപ്പോലും പിടിമുറുക്കുന്നു. കോടികൾ വിതച്ച്‌ കോടികൾ കൊയ്യാൻ മാധ്യമ ഉള്ളടക്കത്തെയും ജനമനസുകളെയും അവർ മലീമസമാക്കുകയാണ്‌. മാധ്യമങ്ങളുടെ അധാർമിക ആക്രമണത്തിന്‌ പുരോഗമന പ്രസ്ഥാനങ്ങളും ഇടതുപക്ഷവും വിധേയമാകുന്നു. ഹീനമായ വിദ്വേഷ പ്രചാരണത്തിനാണ്‌ ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്‌. വർഗീയതയെ മുതൽ ഭീകരതയെവരെ പരോക്ഷമായി വാഴ്‌ത്താനും അവർ മടിക്കുന്നില്ല. കർഷകരും പാർശ്വവൽക്കരിക്കപ്പെട്ടവരും അടങ്ങുന്ന ഭൂരിപക്ഷ ജനതയ്‌ക്കൊപ്പം നിൽക്കാൻ മാധ്യമങ്ങൾക്കാകണം. സമൂഹത്തിന്‌ എന്ത്‌ നൽകിയെന്ന ചോദ്യത്തിന്‌ ഉത്തരം നൽകാനുമാകണം.

നിഷ്‌പക്ഷത പലപ്പോഴും കാപട്യമാണ്‌. സത്യവും അസത്യവും ഏറ്റുമുട്ടുന്നിടത്ത്‌ നിഷ്‌പക്ഷത അധാർമികമാണ്‌. പല മാധ്യമങ്ങളും അധാർമിക രാഷ്‌ട്രീയ ആയുധങ്ങളായി മാറുന്നത്‌ നിഷ്‌പക്ഷതയുടെ മുഖംമൂടിയിട്ടാണ്‌. റേറ്റിങ്‌ വർധിപ്പിക്കാൻ എന്തും ചെയ്യാമെന്ന സമീപനം ചിലർ സ്വീകരിക്കുന്നുണ്ട്‌. അത്‌ വിശ്വാസ്യതയെ ബലികഴിച്ചാകരുത്‌. വിശ്വാസ്യത നഷ്ടമായാൽ എല്ലാം നഷ്ടപ്പെടും. പിന്നീടത്‌ വീണ്ടെടുക്കൽ പ്രയാസമാണ്‌.

കൈരളിയുടെ ചോദ്യങ്ങളെ ചിലർ ഭയപ്പെടുന്നുണ്ട്‌. ചിലപ്പോൾ വിലക്കാറുമുണ്ട്‌. മറുപടിയില്ലെന്നും പറഞ്ഞിട്ടുണ്ടാകാം. ക്ഷണിച്ചുവരുത്തിയിട്ട്‌, പുറത്തുപോകാൻ പറഞ്ഞിട്ടുണ്ടാകാം. അതുകൊണ്ടൊന്നും കൈരളി തകർന്നിട്ടില്ല. വേറിട്ടൊരു മാധ്യമം എന്ന മുദ്രാവാക്യം നിലനിർത്താൻ കൈരളിക്കായി. കൈരളി ഉണ്ടായിരുന്നില്ലങ്കിൽ എന്താകുമായിരുന്നുവെന്ന്‌ നാടാകെ ചിന്തിച്ച ഘട്ടങ്ങളുണ്ട്‌. അതാണ്‌ കൈരളിയുടെ വിജയം.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.