Skip to main content

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു; ചൂഷണങ്ങള്‍ അവസാനിപ്പിക്കാനും സിനിമ മേഖലയെ ശുദ്ധീകരിക്കാനും റിപ്പോര്‍ട്ട് സഹായകരമാകും

സിനിമാ വ്യവസായ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു. ഈ രംഗത്ത് നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കാനും സിനിമ മേഖലയെ ശുദ്ധീകരിക്കാനും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സഹായകരമാകും. ദുഷിച്ച പ്രവണതകള്‍ ഇല്ലാതാക്കാനും നല്ല വ്യവസായ - തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കണം. അതിനായി സ്വയം വിമര്‍ശനത്തിലൂടെയും ആത്മപരിശോധനയിലൂടെയും കൂട്ടായ പരിശോധനകളിലൂടെയും ചര്‍ച്ചകളിലൂടെയും തെറ്റ് തിരുത്തുകയും തിരുത്തിക്കുകയും ചെയ്യണം.
തെറ്റുകള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനും തെറ്റ് ചെയ്യുന്നവര്‍ക്ക് ഭയമുണ്ടാകാനും സ്വയമേവ അതില്‍ നിന്നും പിന്തിരിയാനുമുള്ള അന്തരീക്ഷം ഉണ്ടാക്കണം. അതിനെല്ലാമുള്ള ചുണ്ടുപലകയാകുന്നതാണ് ഈ റിപ്പോര്‍ട്ട്.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.