ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജി സന്നദ്ധത അറിയിച്ചു. സര്‍ക്കാർ ഇത്തരം പരാതികളിൽ ഇരയോടൊപ്പമാണ്, വേട്ടക്കാരോടൊപ്പമല്ല. ഈ വിഷയങ്ങളിൽ സർക്കാരിന് മറച്ചുവെക്കാനും ഒന്നുമില്ല. ആരെങ്കിലും ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീ പക്ഷത്താണ്. ഞാൻ പറയാത്ത കാര്യങ്ങള്‍ ചില മാധ്യമങ്ങൾ വളച്ചൊടിച്ച് തെറ്റായാണ് പ്രചരിപ്പിച്ചത്. രഞ്ജിത്തിനെ സാംസ്‌കാരിക വകുപ്പ് മന്ത്രി സംരക്ഷിക്കുന്നുവെന്ന വാര്‍ത്ത വേദനിപ്പിക്കുന്നതാണ്. മൂന്ന് പെണ്‍കുട്ടികളും ഭാര്യയും അമ്മയും അടക്കം അഞ്ച് സ്ത്രീകളുള്ള വീട്ടില്‍ താമസിക്കുന്ന, സ്ത്രീകള്‍ക്ക് എതിരായ ഏത് നീക്കത്തേയും ശക്തമായി ചെറുക്കുന്ന ഒരാളെ സ്ത്രീവിരുദ്ധനാക്കാൻ ചില മാധ്യമങ്ങൾ നടത്തിയ നീക്കം പ്രതിഷേധാർഹമാണ്.