തെറ്റ് ചെയ്‌ത ഒരാളെയും രക്ഷപ്പെടാൻ സർക്കാർ അനുവദിക്കില്ല. ഇത്തരം പരാതികളിൽ സ്വീകരിക്കേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. മുഖ്യമന്ത്രി തന്നെ ഇക്കാര്യം നേരത്തെ കൃത്യമായി പറഞ്ഞിട്ടുണ്ട്. പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ പൂർണ പിന്തുണ നൽകും. പരാതി നൽകാൻ സഹായം ആവശ്യമെങ്കിൽ അതും സർക്കാർ ലഭ്യമാക്കും. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള സാധ്യത പൊലീസും നിയമവിദഗ്‌ധരുമായി ആലോചിച്ച് തീരുമാനിക്കും. എൽഡിഎഫ് സര്‍ക്കാര്‍ വനിതകള്‍ക്ക് ഒപ്പമാണ്. ഇന്ത്യയിലാദ്യമായി സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കാൻ ഇത്തരമൊരു കമ്മീഷനെ നിയോഗിച്ചത് കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. തെറ്റ് ചെയ്ത ആരെയും ഈ സർക്കാർ സംരക്ഷിക്കില്ല, ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ അത് സ്വീകരിച്ച് തന്നെ സർക്കാർ മുന്നോട്ടുപോകും.