Skip to main content

സഖാക്കൾ ഹഖ് മുഹമ്മദ്, മിഥിലാജ് രക്തസാക്ഷിദിനത്തിൽ സഖാക്കളുടെ അനുസ്മരണ സമ്മേളനം വെഞ്ഞാറമൂട്ടിൽ സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു

ആഗസ്റ്റ് 30 സഖാക്കൾ ഹഖ് മുഹമ്മദ്, മിഥിലാജ് രക്തസാക്ഷിദിനത്തിൽ സഖാക്കളുടെ അനുസ്മരണ സമ്മേളനം വെഞ്ഞാറമൂട്ടിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. ആനാവൂർ നാഗപ്പൻ, പാർടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. വി ജോയ് എന്നിവർ ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു. 2020 തിരുവോണതലേന്ന് സുഹൃത്തിന്റെ വീട്ടിൽപോയി മടങ്ങിവരവെയാണ് കോൺഗ്രസ് ക്രിമിനലുകൾ ഇരുവരേയും തടഞ്ഞുനിർത്തി കൊലപ്പെടുത്തിയത്. നേരത്തെയും ഈ പ്രദേശത്ത് ഇടതുപക്ഷ പ്രവർത്തകരെ വധിക്കാൻ കോൺഗ്രസ് അക്രമിസംഘം ശ്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു സഖാക്കളുടെ നിഷ്ഠൂരമായ കൊലപാതകം.

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.