Skip to main content

ചെറുകിട വിമാന കമ്പനികൾക്കുള്ള ഹബ്ബാകാൻ സിയാൽ സൗകര്യമൊരുക്കും

ചെറുനഗരങ്ങളിലേക്ക്‌ സർവീസ്‌ നടത്താൻ സഹകരണം ആരാഞ്ഞ്‌ നിരവധി പുതിയ എയർലൈനുകൾ സിയാലിനെ സമീപിച്ചിട്ടുണ്ട്. റഗുലേറ്ററി ഏജൻസികളുടെ അനുമതി ലഭിക്കുന്നമുറയ്‌ക്ക്‌ അത്തരം ചെറുകിട വിമാനക്കമ്പനികൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ്‌ എന്നനിലയിൽ പ്രവർത്തിക്കാൻ സിയാൽ സൗകര്യമൊരുക്കും. സാമൂഹ്യപ്രതിബദ്ധത ഉയർത്തി യാത്രക്കാരുടെ ക്ഷേമത്തിനായി ഒട്ടേറെ വികസനപ്രവർത്തനങ്ങൾ സിയാലിൽ ആസൂത്രണം ചെയ്‌തുവരികയാണ്. 550 കോടി ചെലവിട്ടുള്ള രാജ്യാന്തര ടെർമിനൽ വികസനമാണ്‌ ഏറ്റവും പ്രധാനം. മൂന്നുവർഷത്തിനുള്ളിൽ ഇത്‌ പൂർത്തിയാക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. 160 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന കൊമേഴ്സ്യൽ സോൺ വികസനത്തിനും സിയാൽ തുടക്കമിട്ടു.

സംസ്ഥാന സർക്കാർ പ്രധാന നിക്ഷേപക സ്ഥാനത്തുള്ള കോർപറേറ്റ്‌ സ്ഥാപനമാണ്‌ സിയാൽ. വിമാനത്താവളങ്ങൾ ഉൾപ്പെടെ പൊതുമേഖലയിലെ സ്ഥാപനങ്ങളെ പൂർണമായും സ്വകാര്യമേഖലയ്‌ക്ക്‌ തീറെഴുതണമെന്ന വാദം ശക്തമാകുന്ന കാലമാണിത്‌. എന്നാൽ, സംസ്ഥാനത്ത്‌ നടപ്പാക്കിയ ഈ മോഡൽ അനുകരണീയമായ ഒന്നാണെന്ന്‌ എല്ലാവരും സമ്മതിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽപ്പനയ്‌ക്ക്‌ വയ്‌ക്കുമ്പോൾ അത്‌ ഏറ്റെടുത്ത്‌ നടത്തുന്ന സമീപനമാണ്‌ സംസ്ഥാന സർക്കാരിന്റേത്‌. ജനോപകാരപ്രദമായി വ്യവസായങ്ങളെയും സേവനങ്ങളെയും നിലനിർത്തുകയാണ്‌ ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്‌. വിമാനത്താവള സ്വകാര്യവൽക്കരണം വലിയതോതിലാണ്‌ രാജ്യത്ത്‌ നടക്കുന്നത്‌. സ്വകാര്യ ഓപ്പറേറ്റർമാർക്ക്‌ കൈമാറിയ പല വിമാനത്താവളങ്ങളും സാധാരണ യാത്രക്കാർക്ക്‌ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നു. എന്നാൽ, സംസ്ഥാന സർക്കാർ മുഖ്യനിക്ഷേപം നടത്തിയിട്ടുള്ള സിയാലിന്റെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒന്നും കാണാനാകില്ല. രാജ്യത്തെ ഏറ്റവും കുറഞ്ഞ യൂസർ ഡെവലപ്‌മെന്റ്‌ ഫീസ്‌, പാർക്കിങ്‌ ലാൻഡിങ്‌ ഫീസ്‌ എന്നിവയെല്ലാം സിയാലിന്റെ പ്രത്യേകതയാണ്‌. എയ്‌റോ ലോഞ്ച്‌ യാഥാർഥ്യമാക്കിയതിലൂടെ വിമാനത്താവളം വികസനയാത്രയിൽ പുതിയ കാൽവയ്‌പ്‌ നടത്തിയിരിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.