മലയാളികൾക്ക് തൊഴിൽ ലഭിക്കുന്ന സംരംഭങ്ങൾക്കാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്. അതിനാൽ ഭക്ഷ്യസംസ്കരണ- സാങ്കേതികമേഖലയിൽ എംഎസ്എംഇകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ്. സൂക്ഷ്മ ഭക്ഷ്യസംസ്കരണ യൂണിറ്റുകളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ലക്ഷ്യമിട്ട 2500 യൂണിറ്റുകൾക്കപ്പുറം സംസ്ഥാനത്ത് 2548 യൂണിറ്റുകൾ ആരംഭിച്ചു. ഉത്തരവാദിത്വ നിക്ഷേപം, ഉത്തരവാദിത്വ വ്യവസായമെന്നതാണ് സർക്കാരിന്റെ നയം. സംരംഭകരുടെ ആവശ്യങ്ങളും നിർദേശങ്ങളും അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന രീതിയിലേക്ക് വ്യവസായവകുപ്പിനെ സർക്കാർ മാറ്റിയെടുത്തു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളും ചട്ടഭേദഗതികളും കൊണ്ടുവന്നിട്ടുണ്ട്. സംരംഭങ്ങൾക്ക് ഏതു കമ്പനിയിൽനിന്നും ഇൻഷുറൻസ് എടുക്കാവുന്നതരത്തിൽ എംഎസ്എംഇ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി. പ്രീമിയത്തിന്റെ പകുതി സർക്കാർ നൽകും. സംരംഭകവർഷം പദ്ധതിപ്രകാരം സംസ്ഥാനത്ത് 2.75 ലക്ഷം സംരംഭങ്ങൾ തുടങ്ങി.