Skip to main content

സംസ്ഥാനത്തിന്‌ കേന്ദ്രസർക്കാർ ഓപ്പൺ മാർക്കറ്റ്‌ സെയിൽസ്‌ സ്‌കീം പ്രകാരം അനുവദിച്ച അരി ഭക്ഷ്യയോഗ്യമല്ല

സംസ്ഥാനത്തിന്‌ കേന്ദ്രസർക്കാർ ഓപ്പൺ മാർക്കറ്റ്‌ സെയിൽസ്‌ സ്‌കീം പ്രകാരം അനുവദിച്ച അരി ഭക്ഷ്യയോഗ്യമല്ല. അരിയെടുക്കുന്നതിനായി എഫ്‌സിഐ ഗോഡൗണുകളിൽ സപ്ലൈകോ ജീവനക്കാർ എത്തിയപ്പോഴാണ്‌ ഇവ വിതരണ യോഗ്യമല്ലെന്ന്‌ കണ്ടെത്തിയത്‌. തുടർന്ന്‌ അരിയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന്‌ സപ്ലൈകോ ക്വാളിറ്റി അഷ്വറൻസ്‌ മാനേജരെയും റേഷനിങ്‌ കൺട്രോളറെയും ചുമതലപ്പെടുത്തി. അരിയിൽ നിറ വ്യത്യാസവും പൊടിയുടെ അമിതമായ സാന്നിധ്യവും കണ്ടെത്തി.

കിലോയ്‌ക്ക്‌ 23 രൂപ നിരക്കിൽ അനുവദിച്ച അരിക്ക്‌ 31.73 രൂപയാണ്‌ എഫ്‌സിഐ ആവശ്യപ്പെട്ടത്‌. അരിയുടെ കൈകാര്യചെലവ്‌, മിൽ ക്ലീനിങ്‌ ചെലവ്‌ എന്നീ ഇനങ്ങളിൽ കിലോയ്‌ക്ക്‌ മൂന്ന്‌ രൂപ ചെലവ്‌ വരും.മിൽ ക്ലീനിങ്‌ നടത്തുമ്പോൾ ഭക്ഷ്യധാന്യത്തിന്റെ അളവിൽ 10 ശതമാനംവരെ കുറവുണ്ടാകും. ഇതുകൂടി പരിഗണിക്കുമ്പോൾ കിലോയ്‌ക്ക്‌ സപ്ലൈകോ ചെലവഴിക്കേണ്ട തുക 37.23 രൂപയായി ഉയരും. ഇ ടെൻഡറിലൂടെ ശരാശരി 35-36 രൂപയ്‌ക്ക്‌ ഗുണമേന്മയുള്ള പച്ചരി ലഭിക്കും. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അനുവദിച്ച അരി സംസ്ഥാനം വാങ്ങുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.