Skip to main content

ആർഎസ്‌എസുമായി ധാരണയുണ്ടാക്കിയത് കോൺഗ്രസ്

ആർഎസ്‌എസുമായി എല്ലാ കാലത്തും ബന്ധം പുലർത്തിയത്‌ കോൺഗ്രസുകാരാണ്. കോൺഗ്രസ്‌ ആർഎസ്‌എസുമായി സജീവമായ ബന്ധം പുലർത്തിയപ്പോൾ സിപിഐ എം ആർഎസ്‌എസിനെ പ്രതിരോധിക്കുകയായിരുന്നു. ആർഎസ്‌എസ്‌ ശാഖയ്‌ക്ക്‌ കാവൽ നിന്നെന്ന്‌ പറഞ്ഞത്‌ കെപിസിസി പ്രസിഡന്റാണ്‌. ആർഎസ്‌എസ്‌ സ്ഥാപകനായിരുന്ന ഗോൾവാൾക്കറുടെ ചിത്രത്തിന്‌ മുൻപിൽ വിളക്ക്‌ കൊളുത്തി കുമ്പിട്ടത്‌ പ്രതിപക്ഷ നേതാവാണ്. കോൺഗ്രസിന്‌ എക്കാലത്തും കട്ടപിടിച്ച സംഘപരിവാർ മനസ്സാണ്.

കോൺഗ്രസ് ആർഎസ്എസുമായി ധാരണയുണ്ടാക്കിയപ്പോൾ, ആർഎസ്എസിനെ പ്രതിരോധിച്ചാണ് സിപിഐ എമ്മിന് ശീലം. കേരളത്തിൽ ആർഎസ്എസുകാർ ഏറ്റവും കൂടുതൽ കൊലപ്പെടുത്തിയത് സിപിഐ എമ്മുകാരെയാണ്. അവരെ പ്രീണിപ്പിക്കുക എന്നത് പാർടി നയമല്ല.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.