Skip to main content

കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു

കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ്. സംസ്ഥാനങ്ങൾക്ക്‌ അർഹമായവ തട്ടിപ്പറിച്ചെടുക്കുന്ന കേന്ദ്രം ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്‌ നടത്തുന്നത്‌. സംഘപരിവാറിന്റെ ചൊൽപ്പടിക്ക്‌ നിൽക്കാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു. ഓണച്ചെലവുമായി ബന്ധപ്പെട്ട പണം കൃത്യമായി ലഭ്യമാക്കാൻ കേന്ദ്രം നൽകേണ്ട കുടിശ്ശിക തന്നു തീർക്കേണ്ടതുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ കേരളം നേരത്തെ തന്നെ കേന്ദ്രത്തിന് കത്ത്‌ നൽകിയതാണ്‌.

കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയുടെ പകുതി പോലും ലഭിക്കുന്നില്ല. സംസ്ഥാനങ്ങളുടെ വരുമാനത്തിന്റെ ശരാശരി എടുത്താൽ 55 ശതമാനം തനത്‌ വരുമാനവും 45 ശതമാനം കേന്ദ്രം നൽകുന്നതുമാണ്‌. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന്റെ വരുമാനത്തിൽ 75 ശതമാനവും തനത്‌ വരുമാനമാണ്‌. 25 ശതമാനം മാത്രമാണ്‌ കേന്ദ്രവിഹിതം. ഈ സാമ്പത്തിക വർഷം 81 ശതമാനം വരെയായി ഉയരുമെന്നാണ്‌ കണക്കാക്കുന്നത്‌. സംസ്ഥാനത്തിന്റെ മുന്നോട്ട്‌ പോക്കിന്‌ തന്നെ തടസം സൃഷ്‌ടിക്കുന്നതാണിത്‌. എന്നാൽ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന ഇടപെടലാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നത്‌. രാജ്യത്തെ പബ്ലിക്‌ സർവീസ്‌ കമീഷനുകൾക്ക്‌ മാതൃകയാണ്‌ കേരള പിഎസ്‌സി. കഴിഞ്ഞ വർഷം രാജ്യത്ത്‌ നടന്ന പിഎസ്‌സി നിയമനങ്ങളിൽ 55 ശതമാനവും കേരളത്തിലാണ്‌.

സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ ശക്‌തമായ നയങ്ങളുമായാണ്‌ സംസ്ഥാന സർക്കാർ മുന്നോട്ട്‌ പോകുന്നത്‌. ഹേമകമ്മിറ്റി രൂപീകരിച്ചത്‌ എൽഡിഎഫ്‌ സർക്കാർ ആയതുകൊണ്ട്‌ മാത്രമാണ്‌. മറ്റു സംസ്ഥാനങ്ങൾ റിപ്പോർട്ട്‌ മാതൃകയാക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.