Skip to main content

സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ പാർടി പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ മുഖ്യഅനുസ്‌മരണ പ്രഭാഷണം നടത്തി

സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ പാർടി പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ മുഖ്യഅനുസ്‌മരണ പ്രഭാഷണം നടത്തി. യോഗത്തിൽ പാർടി ജില്ലാ സെക്രട്ടറി സ. സി എൻ മോഹനൻ അധ്യക്ഷനായി. പ്രൊഫ. എം കെ സാനു, പ്രൊഫ. കെ വി തോമസ്‌, സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്‌, ബിജെപി ജില്ലാ സെക്രട്ടറി എസ്‌ സജി, കേരള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഷിബു തെക്കുംപുറം, ജനതാദൾ ജില്ലാ പ്രസിഡന്റ്‌ ജബ്ബാർ തച്ചയിൽ, എൻസിപി സംസ്ഥാന സെക്രട്ടറി മുരളി പുത്തൻവേലി, എൽഡിഎഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി, കോൺഗ്രസ്‌ എസ്‌ ജില്ലാ പ്രസിഡന്റ്‌ അനിൽ കാഞ്ഞിലി, ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ എൻ എ മുഹമ്മദ്‌ സജീവ്‌, ആർജെഡി ജില്ലാ സെക്രട്ടറി ജോസ്‌ പുത്തൻവീട്ടിൽ, പൗലോസ്‌ മുടക്കുംതല (ജനാധിപത്യ കേരള കോൺഗ്രസ്‌), അഡ്വ. വി വി ജോഷി (കേരള കോൺഗ്രസ്‌ എം), സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സഖാക്കൾ എസ്‌ ശർമ, കെ ചന്ദ്രൻപിള്ള, സി എം ദിനേശ്‌മണി, എസ്‌ സതീഷ്‌, മേയർ എം അനിൽകുമാർ, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, കെ ജെ മാക്‌സി, വീക്ഷണം ദിനപത്രം എംഡി ജയ്‌സൺ ജോസഫ്‌ എന്നിവർ സഖാവ് സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് സംസാരിച്ചു.

കൂടുതൽ ലേഖനങ്ങൾ

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും

സ. പിണറായി വിജയൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

സ. കെ എൻ ബാലഗോപാൽ

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്

സ. പിണറായി വിജയൻ

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.