Skip to main content

സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ദേശാഭിമാനി പത്ര പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സഖാക്കളും പങ്കെടുക്കുക

സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ദേശാഭിമാനി പത്ര പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സഖാക്കളും പങ്കെടുക്കുക. സ. അഴീക്കോടൻ രക്തസാക്ഷി ദിനത്തിലാരംഭിക്കുന്ന പ്രചാരണ പ്രവർത്തനം ഒക്ടോബർ 18നാണ് അവസാനിക്കുന്നത്.

ജനതാൽപ്പര്യത്തിനും വസ്തുതയ്‌ക്കും പ്രാധാന്യം നൽകുന്ന ‘ദേശാഭിമാനി’ ദിനപ്പത്രത്തിന് പുതിയ വരിക്കാരെ കണ്ടെത്തുന്ന പ്രവർത്തനങ്ങളിൽ പാർടിയുടെ എല്ലാ ഘടകങ്ങളും സജീവമായി പങ്കുചേരണം. യാഥാർഥ്യത്തെ നുണകൊണ്ട്‌ മറച്ച്‌ പുകമറ സൃഷ്ടിക്കുന്ന വലതുപക്ഷ മാധ്യമ കുത്തകകൾക്കിടയിൽ തലയുയർത്തിനിൽക്കുന്ന പത്രമാണ്‌ ദേശാഭിമാനി. വയനാട്‌ ദുരന്തപശ്ചാത്തലത്തിലും അർഹതപ്പെട്ട കേന്ദ്രസഹായത്തിന്‌ തടസ്സംനിൽക്കുന്ന തരത്തിൽ മാധ്യമങ്ങൾ ദുഷ്‌പ്രചാരണം നടത്തുമ്പോൾ ദേശാഭിമാനി പ്രചാരണം കൂടുതൽ അർഥവത്താകുന്നു.

മലയാളത്തിലെ മൂന്നാമത്തെ പത്രവും വായനക്കാരുടെ വളർച്ചാനിരക്കിൽ ഐആർഎസ്‌ പ്രകാരം ഒന്നാമതുമാണ്‌ ദേശാഭിമാനി. 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.