Skip to main content

അമ്മ വേഷങ്ങളിലൂടെ മലയാളി‌കളുടെ മനംകവർ‌ന്ന കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു

അമ്മ വേഷങ്ങളിലൂടെ മലയാളി‌കളുടെ മനംകവർ‌ന്ന കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഗായികയായി കലാജീവിതം ആരംഭിക്കുകയും പിന്നീട് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തുകയും ചെയ്ത അവർ നാല് തലമുറകള്‍ക്ക് അമ്മയായി മലയാള സിനിമയുടെ ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരിയാണ്. ആയിരത്തോളം സിനിമകളിൽ അഭിനയിച്ച കവിയൂർ പൊന്നമ്മ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലു വട്ടം നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ സംവിധായകരിൽ മിക്കവരുടെയും സിനിമകളിൽ അവർ അഭിനയിച്ചു. വേദനയും ആനന്ദവും വിഷാദവും വൈകാരിതകയും ഒത്തുചേര്‍ന്ന കവിയൂര്‍ പൊന്നമ്മയുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ പലപ്പോഴും പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കുന്നവയായിരുന്നു. അഭ്രപാളികളില്‍ മലയാള സിനിമയക്ക് മുതല്‍കൂട്ടായി മാറിയ അവരുടെ അമ്മവേഷങ്ങൾ കവിയൂർ പൊന്നമ്മയോടുള്ള മലയാളികളുടെ ആത്മബന്ധം ദൃഢമാക്കി

കവിയൂർ പൊന്നമ്മയുടെ കലാജീവിതത്തിന്റെ ആരംഭവും വളർച്ചയും കേരളത്തിൻ്റെ പുരോഗമന സാംസ്കാരിക മുന്നേറ്റങ്ങളുടെ നെടുംതൂണുകളിൽ ഒന്നായ കെപിഎസി-യിലൂടെയാണ്. തോപ്പിൽ ഭാസിയുടെ മൂലധനത്തിൽ ഗായികയായി എത്തിയ അവർ പിന്നീട് അതേ നാടകത്തിൽ നായികയായി. തുടർന്ന് കെപിഎസിയിലെ പ്രധാന നടിയായി മാറിയ കവിയൂർ പൊന്നമ്മ മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ചു. അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു. മെറിലാൻഡിന്റെ ശ്രീരാമപട്ടാഭിഷേകത്തിലൂടെ വളരെ പെട്ടെന്നു തന്നെ കവിയൂർ പൊന്നമ്മ മലയാള സിനിമയുടെ അവിഭാജ്യഘടകമായി.

കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ മലയാള സിനിമയുടെ മനോഹരമായൊരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.