Skip to main content

സഖാവ്‌ എം എം ലോറന്‍സിന്റെ വേര്‍പാട്‌ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനും, ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണ്‌

ഉന്നതനായ കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരിയും, തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളുമായ സഖാവ്‌ എം എം ലോറന്‍സിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, പാര്‍ലമെന്റ്‌ അംഗം, ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.എസ്‌.ആര്‍.ടി.ഇ.എ സംസ്ഥാന പ്രസിഡന്റ്‌, വിവിധ ട്രേഡ്‌ യൂണിയന്‍ സംഘടനകളുടെ ഭാരവാഹി എന്നീ നിലയിലെല്ലാം വിവിധ കാലയളവില്‍ സഖാവ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായും, ജന്മി - നാടുവാഴി വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളിലും സഖാവ്‌ സജീവമായ പങ്കുവഹിച്ചിട്ടുണ്ട്‌. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയനായ സഖാവ്‌ ദീര്‍ഘനാള്‍ തടവറകളില്‍ കഴിയേണ്ടി വന്നിട്ടുണ്ട്‌. സഖാവിന്റെ വേര്‍പാട്‌ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനും, ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണ്‌ വരുത്തിവച്ചത്‌. സഖാവ് എം എം ലോറന്‍സിന്റെ വിയോഗത്തിലും കുടുംബാംഗങ്ങളുടെ ദുഃഖത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അനുശോചനം രേഖപ്പെടുത്തുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.