Skip to main content

കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സഖാവ് എം എം ലോറൻസിന്റേത്‌

കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്‌. അവസാനശ്വാസം വരെയും കേരളത്തെപ്പറ്റിയും സാധാരണ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്‌ത മഹാനായ കമ്യൂണിസ്റ്റ്‌ നേതാവിനെയാണ്‌ സ. എം എം ലോറൻസിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്‌.
അരനൂറ്റാണ്ടിലേറെ അദ്ദേഹവുമായി അടുത്ത്‌ പ്രവർത്തിക്കാൻ അവസരമുണ്ടായിട്ടുണ്ട്‌. യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരിക്കുമ്പോഴാണ്‌ അദ്ദേഹവുമായി അടുത്ത്‌ പരിചയപ്പെടുന്നത്‌. തുടർന്നിങ്ങോട്ട്‌ എക്കാലവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാഷ്ട്രീയജീവിതത്തിൽ പ്രചോദനം പകരുന്നതായിരുന്നു. ഏതൊരു കമ്യൂണിസ്റ്റുകാരനും ആവേശം പകരുന്ന ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്‌. ഇടപ്പള്ളി സമര നായകനായിരുന്ന അദ്ദേഹത്തിന്‌ ക്രൂരമായ പൊലീസ്‌ മർദനത്തിനിരയാകേണ്ടി വന്നു. രണ്ടുവർഷത്തോളമാണ്‌ അദ്ദേഹത്തെ ജയിലിലടച്ചത്‌. അടിയന്തരാവസ്ഥാ കാലത്തും അദ്ദേഹം ദീർഘനാൾ ജയിലിലടയ്‌ക്കപ്പെട്ടു. പൊലീസ്‌ മർദനത്തിനും തടവറകൾക്കും അദ്ദേഹത്തിലെ പോരാളിയെ തളർത്താനായില്ല. വർധിതവീര്യത്തോടെ അദ്ദേഹം സാധാരണക്കാരെയും തൊഴിലാളികളെയും സംഘടിപ്പിച്ച്‌ സമരരംഗത്ത്‌ സജീവമായി.
എൽഡിഎഫ്‌ കൺവീനർ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങി ലഭിച്ച അവസരങ്ങളെല്ലാം സാധാരണക്കാന്റെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനാണ്‌ അദ്ദേഹം ഉപയോഗപ്പെടുത്തിയത്‌. ജനപ്രതിനിധിയെന്ന നിലയിൽ ലോക്‌സഭയെയും അദ്ദേഹം പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള സമരവേദിയാക്കി മാറ്റി.
അടുത്തിടെ എറണാകുളത്ത്‌ പോയപ്പോൾ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. കേരളത്തെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുമാണ്‌ അവസാന കൂടിക്കാഴ്‌ചയിലും അദ്ദേഹം സംസാരിച്ചത്‌. സ. എം എം ലോറൻസിന്റെ നിര്യാണം സിപിഐ എമ്മിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും കേരളത്തിനാകെയും തീരാത്ത നഷ്ടമാണ്‌. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും പാർടി പ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.