Skip to main content

കേരളത്തെ ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബാക്കാൻ ₹1000 കോടിയുടെ അധിക നിക്ഷേപം നടത്തും

ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബാക്കാൻ സംസ്ഥാനത്ത്‌ ആയിരം കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. ഉൽപ്പാദനശേഷി വിപുലീകരിക്കാനും ഉൽപ്പാദനോപാധികൾ നവീകരിക്കാനുമാണിത്‌. അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ മേഖലകളിലെ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ ഉൽപ്പാദന വിറ്റുവരവ്‌ പതിനായിരം കോടി രൂപയായി ഉയർത്തും.

കേരളത്തെ ഇലക്ട്രോണിക്സ് വ്യവസായ ഹബ്ബാക്കാൻ ദേശീയപാതകളെ ബന്ധിപ്പിക്കുന്ന ഐടി ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദനകേന്ദ്രം സജ്ജമാക്കിയ കെൽട്രോൺ സംസ്ഥാനത്തിന്‌ അഭിമാനമാണ്‌. സാങ്കേതിക പരിജ്ഞാനം, ഫാക്ടറി നവീകരണം എന്നിവയ്‌ക്കൊപ്പം ട്രാഫിക് മാനേജ്മെന്റ്, ഡിഫൻസ് പ്രോഡക്ട്സ്, പവർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിലൂന്നിയ പദ്ധതികൾക്ക്‌ 395 കോടി രൂപയുടെ മാസ്റ്റർപ്ലാനാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌.

കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവച്ച പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും ഏറ്റെടുത്ത് മികവുറ്റതാക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഉൽപ്പാദനമേഖലയിലെന്നപോലെ ഗവേഷണ–വികസന മേഖലയിലും കാര്യക്ഷമമായി കെൽട്രോൺ ഇടപെടണം. ആധുനികവൽക്കരണത്തിനുള്ളതെല്ലാം സർക്കാർ ചെയ്‌താലും പുതിയ കമ്പോള സാധ്യതകൾക്ക്‌ അനുസൃതമായി നവീകരിക്കാനും ലാഭത്തിലെത്തിക്കാനും ശ്രദ്ധിക്കേണ്ടത്‌ പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവരാണ്. കേരളത്തെ വ്യവസായസൗഹൃദമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ചെറിയ സംരംഭങ്ങളെ ആയിരം കോടി രൂപ വിറ്റുവരവുള്ള വലിയ സംരംഭങ്ങളാക്കാൻ സഹായം നൽകുന്നുണ്ട്‌. 2026ഓടെ 15,000 സ്റ്റാർട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളുമാണ്‌ ലക്ഷ്യമാക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.